ന്യൂഡൽഹി : ജമ്മുകശ്‌മീരിലെ അനന്ത്‌നാഗിൽ ഇന്നലെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് അന്ത്യാജ്ഞലി അർപ്പിച്ച സൈന്യം. ഹവിൽദാർ ദീപക് കുമാർ യാദവ്, ലാൻസ് നായിക് പ്രവീൺ ശർമ എന്നിവരാണ് ഏറ്റുമുട്ടലിൽ ജീവൻ ബലി അർപ്പിച്ചത്.
ഉന്നത റാങ്കിലെ എല്ലാ ഉദ്യോഗസ്ഥരടക്കമാണ് സൈനികർക്ക് അന്ത്യാജ്ഞലി അർപ്പിച്ചതെന്ന് അഡിഷണൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ എക്‌സിൽ പങ്കുവച്ചു. 'ഇന്ത്യൻ ആർമി അഗാധമായ അനുശോചനം അറിയിക്കുന്നു, വേർപിരിഞ്ഞ സൈനികരുടെ കുടുംബത്തിന്‍റെ ദുഖത്തോടൊപ്പം ഉറച്ചുനിൽക്കുന്നു' എന്ന് എഡിജി കൂട്ടിചേർത്തു.