കോലാപ്പൂര്‍:ബസിന് തീപിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. ആറ് പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പൂനെ -ബംഗളുരു ദേശീയ പാതയില്‍ കോലാപ്പൂര്‍ ജില്ലയില്‍ വച്ച് സ്വകാര്യ ബസിന് തീപിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്‌ച പുലര്‍ച്ചെ ഒരു മണിക്കാണ് ബസിന്‍റെ എന്‍ജിന് തീപിടിച്ചത്.
കോലാപ്പൂരിലെ ഉജ്വല്‍വാഡിക്കും ഗോകുല്‍ ശിരഗാവിനുമിടയില്‍ മയൂര്‍ പെട്രോള്‍ പമ്പിന് സമീപം വച്ചാണ് അപകടമുണ്ടായത്. തീപിടിക്കുമ്പോള്‍ ബസില്‍ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു. ബസില്‍ തീപിടിക്കാന്‍ തുടങ്ങിയ ഉടന്‍ തന്നെ ബസിന്‍റെ ഡ്രൈവറും കണ്ടക്‌ടറും ഓടി രക്ഷപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യാത്രക്കാര്‍ പെട്ടെന്ന് തന്നെ ബസില്‍ നിന്ന് പുറത്തിറങ്ങി. എന്നാല്‍ ഉറക്കത്തിലായിരുന്ന ഒരാള്‍ മാത്രം സംഭവം അറിഞ്ഞില്ല. അയാള്‍ മരണത്തിന് കീഴടങ്ങി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെത്തിയ നാട്ടുകാര്‍ക്കും തീയും പുകയും കാരണം ഇദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഗോകുല്‍ ശിരഗാവ് പൊലീസും കോലാപ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഗ്നിശമന സേനയും സ്ഥലത്തെത്തി കടുത്ത ശ്രമത്തിന് ശേഷമാണ് തീയണച്ചത്.
സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ക്കും കണ്ടക്‌ടര്‍ക്കുമായുള്ള തെരച്ചില്‍ തുടരുകയാണ്. കൂടതല്‍ അന്വേഷണം നടക്കുന്നു.
Also Read:കാറിന് തീപിടിക്കാനുള്ള കാരണങ്ങൾ; തീ പിടിച്ചാൽ എന്തുചെയ്യണം, എടുക്കേണ്ട മുൻകരുതലുകൾ... വിശദമായി അറിയാം