കേരളം

kerala

ETV Bharat / bharat

"ലോക്‌സഭ സ്‌പീക്കർ സ്ഥാനത്തേക്ക് ടിഡിപിയെ പിന്തുണയ്ക്കാൻ ഇന്ത്യ സഖ്യം തയ്യാർ": സഞ്ജയ് റാവത്ത് - SANJAY RAUT ON LS SPEAKER ELECTION - SANJAY RAUT ON LS SPEAKER ELECTION

ആരുടെ കൂടെയാണോ ഭക്ഷണം കഴിക്കാന്‍ ഇരുന്നത്, അവരെ കൊല്ലുന്നത് ബിജെപിയുടെ പാരമ്പര്യമാണെന്ന് സഞ്ജയ് റാവത്ത്.

LOK SABHA SPEAKER ELECTION 2024  SANJAY RAUT  എംപി സഞ്ജയ് റാവത്ത്  SANJAY RAUT AGAINST BJP
Sanjay Raut (ETV Bharat)

By ETV Bharat Kerala Team

Published : Jun 16, 2024, 1:14 PM IST

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിച്ച് ശിവസേന താക്കറെ വിഭാഗം എംപി സഞ്ജയ് റാവത്ത്. ലോക്‌സഭ സ്‌പീക്കർ സ്ഥാനത്തേക്ക് ടിഡിപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണയ്‌ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

'ശിവസേനയുടെ കാര്യത്തിൽ ഭരണഘടനാ വിരുദ്ധമായ തീരുമാനമാണ് രാഹുൽ നർവേക്കർ കൈക്കൊണ്ടത്. ലോക്‌സഭ സ്‌പീക്കർ സ്ഥാനം ബിജെപിക്ക് പോയാൽ അവർ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, ചിരാഗ് പസ്വാൻ എന്നിവരുടെ പാർട്ടിയെ തകർക്കും. ആരുടെ കൂടെയാണോ ഭക്ഷണം കഴിക്കാന്‍ ഇരുന്നത് അവരെ കൊല്ലുന്നത് ബിജെപിയുടെ പാരമ്പര്യമാണ്'.

'ലോക്‌സഭ സ്‌പീക്കർ സ്ഥാനത്തേക്ക് ചന്ദ്രബാബു നായിഡു ഒരു സ്ഥാനാർത്ഥിയെ നൽകിയാൽ നമുക്ക് അദ്ദേഹത്തെ പിന്തുണയ്ക്കാം. ലോക്‌സഭ ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് തന്നെ ലഭിക്കണം. മോദിയും അമിത് ഷായും ചേർന്ന് 10 വർഷം കൊണ്ട് ഇന്ത്യ നശിപ്പിച്ചു. ഈ നാശത്തിന് ആർഎസ്എസും ഒരുപോലെ ഉത്തരവാദികളാണ്'. സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

Also Read:വൈഎസ്ആർസിപി സര്‍ക്കാര്‍ 'ഉപദ്രവിച്ചു' എന്ന് ആരോപണം; കാക്കിനാഡ സ്വദേശിനിയ്‌ക്ക് ധനസഹായവും പ്രതിമാസ പെൻഷനും പ്രഖ്യാപിച്ച് ചന്ദ്രബാബു നായിഡു

ABOUT THE AUTHOR

...view details