ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ പൊലീസുകാർ പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുന്നെന്ന് അർജുന്‍റെ സഹോദരി ഭർത്താവ് ജിതിൻ. രക്ഷാപ്രവർത്തനത്തിന് എത്തിയവരോട് പൊലീസുകാർ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണ്.
'രഞ്ജിത്ത് ഇസ്രയേലിനെ ഉന്തിത്തള്ളി മാറ്റി, രക്ഷാപ്രവർത്തകരോട് സർട്ടിഫിക്കറ്റ് ചോദിക്കുന്നു'; കർണാടക പൊലീസിനെതിരെ അർജുന്‍റെ ബന്ധു - SHIRUR LANDSLIDE UPDATES - SHIRUR LANDSLIDE UPDATES
രക്ഷാപ്രവർത്തനത്തിന് എത്തിയവരോട് കര്‍ണാടക പൊലീസുകാർ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണ്. രഞ്ജിത്ത് ഇസ്രയേലിനെ പൊലീസ് ഉന്തിത്തള്ളി മാറ്റുന്ന സ്ഥിതിയുണ്ടായെന്നും അർജുന്‍റെ ബന്ധു ജിതിൻ.
അര്‍ജുന്‍, രഞ്ജിത്ത് ഇസ്രയേല്‍ (Etv Bharat)
Published : Jul 22, 2024, 2:40 PM IST
|Updated : Jul 22, 2024, 3:02 PM IST
രഞ്ജിത്ത് ഇസ്രയേലിനെ പൊലീസ് ഉന്തിത്തള്ളി മാറ്റുന്ന സ്ഥിതിയുണ്ടായെന്നും ജിതിൻ ഇടിവി ഭാരതിനോട് പറഞ്ഞു. പുഴയോട് ചേർന്ന ഭാഗത്ത് സൈന്യം റഡാർ പരിശോധന നടത്തുന്നു. മണ്ണ് ഇനിയും നീക്കം ചെയ്യാനുണ്ട്. സൈഡിൽ വലിയ പാറ ഉണ്ട്, അത് കടന്നുവേണം പോകാനെന്നും ജിതിൻ പറഞ്ഞു.
Last Updated : Jul 22, 2024, 3:02 PM IST