ബെംഗളൂരു:ടെമ്പോ ട്രാവലറിന് പിന്നില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ 13 മരണം. കര്‍ണാടകയിലെ ഹാവേരി ജില്ലയിലുള്ള ബയാദ്ഗി താലൂക്കിലെ ഗുണ്ടനഹള്ളി ക്രോസിൽ ഇന്ന് (ജൂൺ 28) പുലർച്ചെ നാല് മണിയോടെയാണ് അപകടം. തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
സവദത്തിയിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞ് പൊലീസ് ഉടൻ തന്നെ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.