മധ്യപ്രദേശ്:ബാഗേശ്വർ ധാമിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ, ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് തീർഥാടകരുടെ ജീവൻ പൊലിഞ്ഞു. അമിത വേഗത്തിൽ വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിക്കുകയായിരുന്നു. 5 പേർ സംഭവസ്ഥലത്തുവെച്ചും 2 പേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരണപ്പെട്ടു.
ഒരു വയസുകാരിയുടെ തല മുണ്ഡനം ചെയ്യാൻ പോകുകയായിരുന്ന തീർഥാടക സംഘമാണ് അപകടത്തിൽ പെട്ടത്. ഛത്തർപൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ബാഗേശ്വർ ധാമിലേക്ക് ഓട്ടോയില്‍ പോകവെയാണ് അപകടം. ഛത്തർപൂർ ജില്ലയിലെ കദാരിക്ക് സമീപം എൻഎച്ച്-39 ൽ വെച്ച് വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. ജില്ലാ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റർ അകലെ സനോധ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് അപകടം നടന്ന സ്ഥലം.