ന്യൂഡൽഹി :പശ്ചിമ ബംഗാളിൻ്റെയും ബംഗ്ലാദേശിൻ്റെയും തീരപ്രദേശങ്ങളിൽ കരതൊട്ടതിന് ശേഷം, റിമാൽ ചുഴലിക്കാറ്റ് വടക്കോട്ടും, അവിടെ നിന്ന് വടക്കുകിഴക്കോട്ടും നീങ്ങുന്നു. ശേഷം ഇത് ദുർബലമാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങി ബംഗ്ലാദേശിനെയും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ തീരത്തെയും കടന്ന് സാഗർ ദ്വീപുകൾക്കും ഖെപുപാറയ്ക്കും ഇടയിൽ മോംഗ്ലയുടെ തെക്കുപടിഞ്ഞാറുഭാഗത്തേക്ക് അടുക്കുന്നതായി ഐഎംഡി വ്യക്തമാക്കി.
"വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'റിമാൽ' ചുഴലിക്കാറ്റ് തുടര്‍ന്നും വടക്കോട്ട് നീങ്ങുകയാണ്. കഴിഞ്ഞ 6 മണിക്കൂറിനുള്ളിൽ, മണിക്കൂറിൽ 13 കിലോമീറ്റർ വേഗതയിലാണ് സഞ്ചാരം. ഇത് ബംഗ്ലാദേശിനെയും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ തീരങ്ങളെയും കടന്നിട്ടുണ്ട്. ഇത് 2024 മെയ് 27 ന് വടക്കോട്ടും പിന്നീട് വടക്കുകിഴക്കോട്ടും നീങ്ങുന്നത് തുടരും.