ബെംഗളൂരു (കർണാടക):ഉത്തര കർണാടകയിൽ പച്ചക്കറി കയറ്റിവന്ന ലോറി താഴ്‌ചയിലേക്ക് മറിഞ്ഞ് പത്ത് പേർക്ക് ദാരുണാന്ത്യം. യല്ലപുരയിലെ അറബൈൽ ഘട്ട് പെട്രോൾ പമ്പിന് സമീപം ബുധനാഴ്‌ച പുലർച്ചെയാണ് സംഭവം. ഉത്തര കന്നഡ ജില്ലയിലെ കുംത മാർക്കറ്റിലേക്ക് പച്ചക്കറികളും പഴങ്ങളുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
40ലധികം തൊഴിലാളികളാണ് ലോറിയിലുണ്ടായിരുന്നത്. ഒമ്പത് പേർ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. 16 പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ പലരുടെയും പരിക്കുകള്‍ ഗുരുതരമാണ്.
Lorry accident Karnataka (ETV Bharat) അപകടത്തിൻ്റെ പശ്ചാത്തലത്തിൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ യല്ലപുര ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടൻ തന്നെ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
Lorry accident Karnataka (ETV Bharat) Also Read: 'ചാരിത്ര്യ ശുദ്ധിയില്‍ സംശയം': ഗര്‍ഭിണിയായ ഭാര്യയെ യുവാവ് ശ്വാസം മുട്ടിച്ച് കൊന്നു - HUSBAND KILLED PREGNANT WOMAN