ന്യൂഡല്‍ഹി:നീറ്റ് പരീക്ഷ ക്രമക്കേടുകള്‍ സംബന്ധിച്ച് ഇതുവരെ ലഭിച്ചിട്ടുള്ള എല്ലാ ഹര്‍ജികളും ഒന്നിച്ച് ഈ മാസം എട്ടിന് പരിഗണിക്കും. ഇതുവരെ തീര്‍പ്പ് കല്‍പ്പിക്കാത്ത ഹര്‍ജികളാണ് പരിഗണിക്കുക. അതേസമയം നീറ്റ് പിജി പ്രവേശന പരീക്ഷയുടെ തീയതി ഇന്ന് പ്രഖ്യാപിക്കില്ല. അടുത്താഴ്‌ച മാത്രമേ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.
നീറ്റ്-യുജി പരീക്ഷയിലെ ഒഎംആർ ഷീറ്റില്‍ കൃത്രിമം കാണിച്ചെന്ന ഹർജി രണ്ടാഴ്‌ചയ്ക്ക് ശേഷം പരിശോധിക്കാമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയ തന്‍റെ ഒഎംആർ ഷീറ്റ് മാറ്റിയതായി ആരോപിച്ച് ഒരു വിദ്യാര്‍ത്ഥി ഹര്‍ജി നല്‍കിയിരുന്നു.
രണ്ടാഴ്‌ചയ്ക്ക് ശേഷം ഹർജി പരിഗണിക്കണമെന്ന് നാഷണൽ ടെസ്‌റ്റിങ് ഏജൻസിയുടെ അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചു. ക്രമക്കേടുകൾ ആരോപിച്ചും നീറ്റ്-യുജി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള മറ്റ് നിരവധി ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ശേഷം, ഹർജി അടുത്തയാഴ്‌ച പരിഗണിക്കുമെന്ന് ബെഞ്ച് അറിയിക്കുകയായിരുന്നു.
2024-ലെ നീറ്റ് യുജി പരീക്ഷയിൽ ഹാജരായ ഉദ്യോഗാർഥികൾക്ക് നൽകിയ ഒഎംആര്‍ ഷീറ്റുകൾ സംബന്ധിച്ച് പരാതികൾ ഉന്നയിക്കുന്നതിന് എന്തെങ്കിലും സമയപരിധിയുണ്ടോ എന്ന് അറിയിക്കാൻ സുപ്രീം കോടതി എന്‍ടിഎയോട് ആവശ്യപ്പെട്ടിരുന്നു.
Also Read:'മോദി ഇന്ത്യയെ നാണംകെടുത്തി'; നീറ്റ് ക്രമക്കേടില്‍ സര്‍ക്കാരിനെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച് ഖാര്‍ഗെ