കേരളം

kerala

ETV Bharat / bharat

ചരിത്ര വിധി; പട്ടികജാതി പട്ടികവര്‍ഗക്കാരില്‍ സംവരണത്തിനായി ഉപവർഗ്ഗീകരണം നടത്താമെന്ന് സുപ്രീംകോടതി - SC verdict in Reservation of SC ST

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കുള്ളിൽ സംവരണത്തിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപവർഗ്ഗീകരണം അനുവദനീയമാണെന്ന ചരിത്ര വിധിയുമായി സുപ്രീം കോടതി.

SUB CLASSIFICATION IN SC ST  SC ST VERDICT SUPREME COURT  പട്ടികജാതി വര്‍ഗ സംവരണം വിധി  സുപ്രീംകോടതി സംവരണം
Supreme Court of India (ETV Bharat)

By ETV Bharat Kerala Team

Published : Aug 1, 2024, 3:34 PM IST

ന്യൂഡൽഹി : പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കുള്ളിൽ സംവരണത്തിനായി ഉപവർഗ്ഗീകരണം അനുവദനീയമാണെന്ന ചരിത്ര വിധിയുമായി സുപ്രീം കോടതി. ഇതോടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെ കൂടുതല്‍ ഉപവിഭാഗങ്ങളായി തിരിച്ച് വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും സംവരണം ഏര്‍പ്പെടുത്താം. ചീഫ് ജസ്റ്റിസുമാരായ ബിആർ ഗവായ്, വിക്രം നാഥ്, ബേല എം ത്രിവേദി, പങ്കജ് മിത്തൽ, മനോജ് മിശ്ര, സതീഷ് ചന്ദ്ര മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

പട്ടികജാതി വിഭാഗങ്ങള്‍ക്ക് മാറ്റിവെച്ച സര്‍ക്കാര്‍ ജോലികളിലെ സംവരണത്തിന്‍റെ 50 ശതമാനം വാല്‍മീകി, മസാബി സിഖ് എന്നീ വിഭാഗങ്ങള്‍ക്ക് നല്‍കണമെന്ന തരത്തില്‍ 2006-ല്‍ പഞ്ചാബ് നിയമസഭ നിയമം പാസാക്കിയിരുന്നു. ഇത് ചോദ്യം ചെയ്‌തുള്ള ഒരു ഡസനിലധികം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. നിയമം ഭരണഘടന ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കി. കൂടാതെ 2004-ലെ ഇ വി ചിന്നയ്യ കേസ് വിധി മറികടന്നാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി.

ഉപവർഗ്ഗീകരണം ആർട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം) ലംഘിക്കുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. സംവരണത്തിനായി പട്ടികജാതി ഉപവർഗ്ഗീകരണം അനുവദനീയമാണെന്ന് തങ്ങൾ വിശ്വസിക്കുന്നതായും കോടതി വ്യക്തമാക്കി. സംവരണത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികള്‍ക്കിടയിലെ മത്സരം കാരണം എസ്‌സി, എസ്‌ടി വിഭാഗക്കാര്‍ക്ക് പലപ്പോഴും മുന്നോട്ട് വരാന്‍ സാധിക്കുന്നില്ല എന്നും ബെഞ്ച് പറഞ്ഞു.

പിന്നാക്ക സമുദായങ്ങൾക്ക് മുൻഗണന നൽകേണ്ടത് സംസ്ഥാനത്തിന്‍റെ കടമയാണെന്നും എസ്‌സി/എസ്‌ടി വിഭാഗത്തിൽപ്പെട്ട ചുരുക്കം ചിലർ മാത്രമേ സംവരണം അനുഭവിക്കാന്‍ കഴിയുന്നുള്ളൂ എന്നും ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി. സംവരണത്തിന്‍റെ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിന്, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കിടയിലെ മുന്നാക്കക്കാരെ തിരിച്ചറിയാൻ സംസ്ഥാനങ്ങൾ ഒരു ശ്രമം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

Also Read :യുജിസി നെറ്റ് പരീക്ഷകള്‍ റദ്ദാക്കിയ തീരുമാനത്തിനെതിരെ പൊതുതാത്പര്യ ഹര്‍ജി; സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ABOUT THE AUTHOR

...view details