ETV Bharat / state

കാനന പാതയിലൂടെ ശബരിമലയിലെത്തി തീർഥാടകർ; യാത്രയ്ക്ക്‌ സൗകര്യമൊരുക്കി വനംവകുപ്പ് - DEVOTEES TRAVEL VIA KAANANA PAATHA

ഇതുവരെ കാനന പാതയിലൂടെ ശബരിമലയിലെത്തിയത് 6598 തീർഥാടകരാണ്.

SABARIMALA  ശബരിമല വാർത്തകൾ  കാനന പാത  FOREST DEPARTMENT
DEVOTEES REACH SABARIMALA THROUGH KAANANA PAATHA. (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 26, 2024, 9:36 PM IST

പത്തനംതിട്ട: പരമ്പരാഗത കാനന പാതയിലൂടെ ഈ മണ്ഡലകാലത്ത് ഇതുവരെ ശബരിമലയിലെത്തിയത് 6598 തീർഥാടകർ. പമ്പയിലേത് പോലെ തന്നെ ഇവിടെയും സ്പോട്ട് ബുക്കിങ്ങിനുള്ള സംവിധാനം ദേവസ്വം ബോർഡ് ഒരുക്കിയിരുന്നു. സത്രം പുൽമേട് വഴിയുള്ള തീർഥാടകരുടെ യാത്രയ്ക്ക്‌ വനം വകുപ്പിൻ്റെ നേതൃത്വത്തിലാണ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ദുർഘടമായ വനപാതയിലൂടെ ശബരീശ ദർശനത്തിനെത്തുന്ന തീർഥാടകർക്കായി കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിശ്രമിക്കുവാനുള്ള സൗകര്യങ്ങളും ഇവിടുള്ള സ്ഥലങ്ങളിൽ വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. അടിയന്തര ആവശ്യമുണ്ടായാൽ വൈദ്യസഹായം ഉൾപ്പെടെയുള്ള സൗകര്യങ്ങളും വനപാതയിൽ ഒരുക്കിയിട്ടുണ്ട്.

കാനന പാതയിലൂടെ ശബരിമലയിലെത്തുന്ന തീർഥാടകർ. (ETV Bharat)

വരും ദിവസങ്ങളിൽ പരമ്പരാഗത പാതയിലൂടെയുള്ള തീർഥാടകരുടെ വരവ് വർധിക്കാനിടയുണ്ടെന്ന വിലയിരുത്തലിൽ വിപുലമായ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് വനം വകുപ്പിൻ്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

അതേസമയം, ശബരിമലയിൽ വൻ ഭക്‌തജനത്തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെടുന്നത്. വെർച്വൽ ക്യൂവിലും സ്പോട്ട് ബുക്കിങിലും നിശ്ചയിച്ച പരിധിയും കടന്നാണ് തീർഥാടകരെത്തുന്നത്. എന്നാൽ നീണ്ട ക്യൂവോ അനിയന്ത്രിതമായ തിരക്കോ ഇല്ലാതെ ദർശനം നടത്തിയാണ് ഭക്‌തർ മലയിറങ്ങുന്നത്. വെർച്വൽ ക്യൂവിലൂടെ 70000 തീർഥാടകരെയും സ്പോട്ട് ബുക്കിങിലൂടെ 10000 തീർഥാടകരെയും ദിവസവും കടത്തിവിടാനാണ് അധികൃതർ കണക്കാക്കിയതെങ്കിലും മിക്ക ദിവസങ്ങളിലും ഇതിലേറെ തീർഥാടകർ എത്തുന്നുണ്ട്.

ശബരിമല തീര്‍ഥാടകരുടെ ഫോണ്‍ മോഷ്‌ടിച്ച 'കള്ളൻ' പിടിയില്‍

ശബരിമല ദർശനത്തിനെത്തിയ എറണാകുളം സ്വദേശികളുടെ 2 മൊബൈൽ ഫോണുകൾ മോഷ്‌ടിച്ച ആന്ധ്രാ സ്വദേശിയെ സന്നിധാനം പൊലീസ് അറസ്‌റ്റ് ചെയ്‌തു. അയ്യപ്പഭക്തർ വിരിവച്ചിരുന്ന മാളികപ്പുറം അന്നദാനം മണ്ഡപത്തിന് മുകളിലുള്ള വിരിയിൽ വച്ച് ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ഫോണുകൾ മോഷ്‌ടിക്കപ്പെട്ടത്.

SABARIMALA  ശബരിമല വാർത്തകൾ  കാനന പാത  FOREST DEPARTMENT
ശിവ (ETV Bharat)

ആന്ധ്രാപ്രദേശ് വിജയനഗർ സ്വദേശിയായ കണിപ്പള്ളി രാംബാബുവിന്‍റെ മകൻ കണിപ്പള്ളി ശിവ(21) യാണ്‌ പിടിയിലായത്. സന്നിധാനം പൊലീസ് ഇയാളെ ഉടനടി കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്‌തു. വിശദമായ ചോദ്യം ചെയ്യലിൽ മോഷ്‌ടാവ് കുറ്റം സമ്മതിച്ചു. ഫോണുകൾ ഇയാളിൽ നിന്നും പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Also Read: ശബരിമലയിലെ 'ഫോട്ടോഷൂട്ടുകള്‍'; കര്‍ശന നിയന്ത്രണം വേണം, വിശദീകരണം തേടി ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.