ന്യൂഡല്‍ഹി:ന്യായാധിപന്‍മാര്‍ സാമൂഹ്യമാധ്യമ ഉപയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. വിധിന്യായങ്ങളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
മധ്യപ്രദേശ് ഹൈക്കോടതി നീക്കം ചെയ്‌ത രണ്ട് വനിതാ ജഡ്‌ജിമാര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്‌റ്റിസുമാരായ നാഗരത്നയുടെ എന്‍ കെ സിങുമടങ്ങിയ ബെഞ്ചാണ് ഇവര്‍ക്കെതിരെയുള്ള ഹര്‍ജി പരിഗണിച്ചത്. ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പേരിലാണ് ഇവരെ നീക്കം ചെയ്‌തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മുതിര്‍ന്ന അഭിഭാഷകനും അമിക്കസ് ക്യുരിയുമായ ഗൗരവ് അഗര്‍വാള്‍ ഇവര്‍ക്കെതിരെയുള്ള നിരവധി പരാതികള്‍ നിരത്തി. ഫേസ്‌ബുക്ക് പോസ്‌റ്റിന് പുറമെ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് പ്രകടിപ്പിച്ച സംശയങ്ങളെ സംബന്ധിച്ച ഫയലും ഫെയ്‌സ്‌ബുക്കില്‍ പങ്കുവച്ചു.
ഫേസ്‌ബുക്കിലെ ജഡ്‌ജിയുടെ പോസ്‌റ്റില്‍ ജസ്‌റ്റിസ് നാഗരത്ന അതൃപ്‌തി പ്രകടിപ്പിച്ചു. ഇവര്‍ ഫെയ്‌ബുക്ക് ഉപയോഗിക്കരുതെന്നും അവര്‍ നിര്‍ദ്ദേശിച്ചു. വിധിന്യായങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനവും അരുതെന്നും നിര്‍ദേശിച്ചു. കാരണം നാളെ ഒരു വിധി ന്യായം ചൂണ്ടിക്കാട്ടിയാല്‍ ജഡ്‌ജി ഇത് ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പ്രകടമാക്കും. സാമൂഹ്യമാധ്യമങ്ങള്‍ തുറന്ന ഇടങ്ങളാണ്. ഇവിടെ പറയുന്നത് പൊതുവിടങ്ങളില്‍ പറയുന്നത് പോലെയാണെന്നും ജസ്‌റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.
ഒരു ന്യായാധിപയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇത് ശരിവച്ചു. ന്യായാധിപര്‍ വിധി ന്യായങ്ങളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്‌റ്റുകളിടുന്നത് ശരിയല്ലെന്ന് അദ്ദേഹം സമ്മതിച്ചു. അതേസമയം കേസുമായി ബന്ധപ്പെട്ട സാമൂഹ്യമാധ്യമ പോസ്‌റ്റ് നീതിന്യായ സംവിധാനത്തിന്‍റെ അതിര്‍ത്തികള്‍ ലംഘിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ നാം നമ്മുെട സ്വാതന്ത്ര്യത്തെ മൂല്യപ്പെടുത്തേണ്ടതുണ്ടെന്ന് നാഗരത്ന ചൂണ്ടിക്കാട്ടി. നമുക്ക് ഇത് ചുരുക്കാനാകില്ല. എന്നാല്‍ മറ്റുള്ളവര്‍ അങ്ങനയല്ലെന്നും നാഗരത്ന പഞ്ഞു. ചിലര്‍ നീതി നല്‍കുന്നതില്‍ വളരെ കാര്‍ക്കശ്യക്കാരാണ്. ജഡ്‌ജിമാര്‍ക്കിടയില്‍ പ്രകടനങ്ങളുടെ ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേർത്തു.
Also Read;തൊഴിലാളിയുടെ പിരിച്ചുവിടൽ ആർബിട്രേഷനിലെത്തിച്ചു; തൊഴിലുടമയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കോടതിച്ചെലവ് ഈടാക്കി സുപ്രീം കോടതി