കേരളം

kerala

ETV Bharat / bharat

പുതിയ സാങ്കേതികവിദ്യകൾ രാജ്യസുരക്ഷയ്‌ക്ക് ഭീഷണി: മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി എസ് ജയശങ്കർ - വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

സാങ്കേതികവിദ്യകൾ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.

S Jaishankar  Deepfake  വിദേശകാര്യ മന്ത്രി എസ് ജയശങ്കർ  രാജ്യസുരക്ഷ
S Jaishankar flags possible risks from new technologies for national security

By PTI

Published : Mar 3, 2024, 9:27 PM IST

ന്യൂഡൽഹി: നിർമിത ബുദ്ധി, ഡീപ്ഫേക്ക് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ (S Jaishankar flags possible risks from new technologies for national security). അനന്ത ആസ്‌പൻ സെൻ്ററിൽ നടത്തിയ 'തിങ്ക്-ടാങ്ക്' എന്ന സംവാദ പരിപാടിയിൽ ഇന്നലെ ( മാർച്ച് 2) സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബർ ലോകത്ത് ഉയർന്നു വരുന്ന ഭീഷണികൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

അതിർത്തികളിൽ പ്രതിരോധം സൃഷ്‌ടിക്കുന്നതോ, തീവ്രവാദത്തെ ചെറുക്കുന്നതോ മാത്രമല്ല രാജ്യത്തിന്‍റെ സുരക്ഷയ്‌ക്കായി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വിദേശ ഇടപെടൽ പല രീതിയിലും വർധിച്ചു വരികയാണ്. ഇത് നിർമിത ബുദ്ധിയുടെയും (Artificial intelligence) ഡീപ്ഫേക്കുകളുടെയും (Deepfake) യുഗമാണ്. ലോകം മാറി മറിയുന്നത് എങ്ങനെയെന്ന് ഓരോ സാധാരണക്കാരനും അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും ജയശങ്കർ (External Affairs Minister S Jaishankar) കൂട്ടിച്ചേർത്തു.

Also read: രാജ്യത്ത് എഐ മോഡലുകൾ ആരംഭിക്കുമ്പോൾ കേന്ദ്രാനുമതി തേടണം: മന്ത്രി രാജീവ് ചന്ദ്രശേഖർ

ABOUT THE AUTHOR

...view details