കേരളം

kerala

ETV Bharat / bharat

ദേശീയ സെൻസസിൽ ജാതി വിവരങ്ങള്‍ ഉൾപ്പെടുത്താൻ കേന്ദ്രത്തെ നിർബന്ധിക്കും: തെലങ്കാന മുഖ്യമന്ത്രി - REVANTH REDDY ON CASTE CENSUS

സംസ്ഥാന സർക്കാർ നടത്തിവരുന്ന ജാതി സർവേ വിജയിപ്പിക്കണമെന്നും രേവന്ത് റെഡ്ഡി.

TELANGANA CM REVANTH REDDY  NATIONAL CENSUS AND CASTE CENSUS  ദേശീയ സെൻസസ് ജാതി  രേവന്ത് റെഡ്ഡി തെലങ്കാന
Telangana Chief Minister A Revanth Reddy (PTI)

By ETV Bharat Kerala Team

Published : Nov 15, 2024, 9:34 AM IST

ഹൈദരാബാദ്:അടുത്ത വർഷം നടക്കുന്ന ദേശീയ സെൻസസിൽ ജാതി വിവരങ്ങള്‍ കൂടെ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിനെ കോൺഗ്രസ് നിർബന്ധിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. രാഷ്‌ട്രീയവും വിദ്യാഭ്യാസപരവും തൊഴിൽപരവുമായ സംവരണത്തിന് ഇത് വഴിയൊരുക്കുമെന്നും രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ നടത്തിവരുന്ന ജാതി സർവേ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സർവേ അടിസ്ഥാനത്തില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയാല്‍ പലര്‍ക്കും ആനുകൂല്യങ്ങള്‍ നഷ്‌ടപ്പെടുമെന്ന് ചിലർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ വർധിക്കുകയേ ഉള്ളൂ എന്നതാണ് വാസ്‌തവം.

ജാതി സർവേയെ സമൂഹത്തിനായുള്ള മെഗാ ഹെൽത്ത് ചെക്കപ്പ് ആണെന്നും ജനങ്ങളിൽ നിന്ന് വിശദാംശങ്ങൾ ശേഖരിച്ച ശേഷം എല്ലാവർക്കും ക്ഷേമ പദ്ധതികൾ നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളിൽ ഗുണനിലവാരമില്ലാത്ത സാധനങ്ങൾ വിതരണം ചെയ്യുന്നവരെ ജയിലിലടയ്ക്കുമെന്നും രേവവന്ത് റെഡ്ഡി അറിയിച്ചു. റസിഡൻഷ്യൽ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കുമുള്ള ഫണ്ട് സർക്കാർ വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:തെരഞ്ഞെടുപ്പ് ചിഹ്നം മങ്ങിയതിന് പോളിങ് ഉദ്യോഗസ്ഥനെ തല്ലി; സ്വതന്ത്ര സ്ഥാനാര്‍ഥി അറസ്‌റ്റില്‍

ABOUT THE AUTHOR

...view details