ഡൽഹി:ഫ്രാൻസിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഉപരിപഠനം ഉറപ്പാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. എക്‌സിലൂടെയാണ് മാക്രോണ്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഈ വർഷത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ മുഖ്യാതിഥിയായിരുന്നു ഇമ്മാനുവൽ മാക്രോൺ (Emmanuel Macron To Indian Students).
'ഫ്രാന്‍സില്‍ ഉപരിപഠനം ഉറപ്പാക്കും'; ഇന്ത്യൻ വിദ്യാർഥികൾക്ക് ഇമ്മാനുവല്‍ മാക്രോണിന്‍റെ റിപ്പബ്ലിക് ദിന സമ്മാനം - ഫ്രാന്‍സ് ഉപരിപഠനം
ഇന്ത്യയ്ക്കും ഫ്രാൻസിനും ഒരുമിച്ച് ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. നിങ്ങളിലൂടെ അത് നേടുനാകുമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോൺ അറിയിച്ചു.
Published : Jan 26, 2024, 2:26 PM IST
കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്ക് തന്‍റെ രാജ്യത്ത് ഉപരിപഠനം ഉറപ്പാക്കുമെന്നും, 2030-ഓടെ ഫ്രാന്‍സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 30,000 ആക്കി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നും ഇമ്മാനുവൽ മാക്രോൺ എക്‌സില്‍ കുറിച്ചു. ഫ്രഞ്ച് സംസാരിക്കാനറിയാത്ത വിദ്യാർഥികളെ സർവ്വകലാശാലകളിൽ ചേരാൻ അനുവദിക്കുന്നതിനായി അന്താരാഷ്ട്ര ക്ലാസുകൾ സ്ഥാപിക്കും.
ഫ്രാൻസിൽ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർഥികൾക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തിൽ നിങ്ങളോടൊപ്പമുണ്ടായതിൽ സന്തോഷവും അഭിമാനനവുമുണ്ടെന്നറിയിച്ച് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്.