ന്യൂഡൽഹി: 2024 നവംബർ 5 നും നവംബർ 18 നും ഇടയിൽ പഠനം ഉപേക്ഷിച്ച അപേക്ഷകർക്ക് ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ)-അഡ്വാൻസ്‌ഡ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ അനുമതി നൽകി സുപ്രീം കോടതി. പരീക്ഷാ ഉദ്യോഗാർഥികൾക്ക് നൽകിയ ശ്രമങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറയ്ക്കുന്നതിനെതിരായ ഹർജികൾ പരിഗണിക്കുന്നതിനിടെ ആണ് ജസ്റ്റിസുമാരായ ബി ആർ ഗവായി, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
പരീക്ഷ നടത്താൻ ചുമതലപ്പെടുത്തിയ ജോയിന്‍റ് അഡ്‌മിഷൻ ബോർഡ് (ജെഎബി) കഴിഞ്ഞ വർഷം നവംബർ 5 ന് ഒരു പത്രക്കുറിപ്പ് പുറപ്പെടുവിച്ചിരുന്നു. അതിൽ 2023, 2024, 2025 അധ്യയന വർഷങ്ങളിൽ 12-ാം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ജെഇഇ-അഡ്വാൻസ്‌ഡിന് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് യോഗ്യത രണ്ട് അധ്യയന വർഷങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിനെ തുടർന്ന് പരീക്ഷ എഴുതാന്‍ കഴിയാതെ പോയ വിദ്യാർഥികള്‍ക്കായാണ് പുതിയ വിധി. നവംബർ 5 ലെ വിജ്ഞാപനം കണ്ട് ജെഇഇ പരീക്ഷ എഴുതാൻ അർഹതയുണ്ടെന്ന് മനസിലാക്കി കോഴ്‌സിൽ നിന്ന് പിന്മാറിയ വിദ്യാർഥികള്‍ക്കാണ് കോഴ്‌സ് തുടരാന്‍ അവസരം നൽകിയിരിക്കുന്നത്. 2024 നവംബർ 18-ന് വാഗ്‌ദാനം പിൻവലിച്ചത് വിദ്യാർഥികള്‍ക്ക് ദോഷകരമായി ബാധിക്കരുതെന്നും ബെഞ്ച് നിരീക്ഷിച്ചു.
ജെഇഇ-അഡ്വാൻസ്‌ഡ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർക്ക് ലഭ്യമായ ശ്രമങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറച്ചതിനെ ചോദ്യം ചെയ്‌ത് 22 ഉദ്യോഗാർഥികൾ സമർപ്പിച്ച ഒരു ഹർജി ഉൾപ്പെടെ രണ്ട് ഹർജികൾ സുപ്രീം കോടതി പരിഗണിച്ചു.
Read Also: ഇത്തവണ എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷ ഈ രീതിയില്‍, വിശദമായി നോക്കാം; ഇടിവി ഭാരത് പരീക്ഷ സീരീസ് - 1