കേരളം

kerala

ETV Bharat / bharat

ടാറ്റയുടെ നേതൃത്വ പദവി; നോയലിന് കൂടുതല്‍ പേരും പ്രവൃത്തി പരിചയവും വേണമെന്ന് രത്തന്‍ ടാറ്റ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍ - RATAN TATA ON NOEL TATA

രത്തന്‍ ടാറ്റയുടെ മരണത്തിന് ശേഷം ടാറ്റ സ്ഥാപനങ്ങളുടെ തലപ്പത്തെത്തിയ വ്യക്തിയാണ് നോയല്‍ ടാറ്റ.

Tata Sons  Ratan Tata  Ratan Tata A Life  Noel Tata
Ratan Tata (ETV Bharat)

By PTI

Published : Oct 27, 2024, 7:54 PM IST

ന്യൂഡല്‍ഹി:അടുത്തിടെ അന്തരിച്ച രത്തന്‍ ടാറ്റ തന്‍റെ അര്‍ദ്ധ സഹോദരന്‍ നോയല്‍ ടാറ്റയ്ക്ക് കൂടുതല്‍ പ്രശസ്‌തിയും കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ പരിചയവും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ നേരിടാന്‍ കരുത്തും വേണമെന്ന് ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ട്. ടാറ്റ ഗ്രൂപ്പിന്‍റെ തലപ്പത്തേക്ക് വരാന്‍ നോയല്‍ ടാറ്റയ്ക്ക് ഇതെല്ലാം അത്യന്താപേക്ഷിതമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാട്. അടുത്തിടെ പുറത്തിറങ്ങിയ ഒരു പുസ്‌തകത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

രത്തന്‍ ടാറ്റയുടെ മരണത്തിന് ശേഷം ടാറ്റ സ്ഥാപനങ്ങളുടെ തലപ്പത്തെത്തിയ വ്യക്തിയാണ് നോയല്‍ ടാറ്റ. മൊത്തം 16500 കോടി അമേരിക്കന്‍ ഡോളറിന്‍റെ വിറ്റുവരവുള്ള ഉപ്പു നിര്‍മാണം മുതല്‍ സോഫ്റ്റ് വെയര്‍ കമ്പനികള്‍ വരെ ടാറ്റയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. രത്തന്‍ ടാറ്റയുടെ മരണ ശേഷം അദ്ദേഹത്തിന്‍റെ പദവിയിലേക്ക് നിരവധി പേരെ പരിഗണിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം തന്‍റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ നിന്ന് രത്തന്‍ ടാറ്റ ജീവിച്ചിരിക്കുമ്പോള്‍ ഒഴിഞ്ഞു മാറിയിരുന്നു എന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന അദ്ദേഹത്തിന്‍റെ ജീവചരിത്രത്തില്‍ പറയുന്നത്. ഭാവിയില്‍ തനിക്ക് ഖേദം തോന്നാതിരിക്കാനാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടതെന്നും പുസ്‌തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. 'രത്തന്‍ ടാറ്റ- എ ലൈഫ്' എന്ന് പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്‍റെ ജീവചരിത്ര ഗ്രന്ഥം രചിച്ചത് തോമസ് മാത്യു ആണ്. ഹാര്‍പ്പര്‍ കോളിന്‍സ് ആണ് പുസ്‌തകത്തിന്‍റെ പ്രസാധകര്‍.

ടാറ്റ കുടുംബത്തില്‍ നിന്ന് തന്നെ നിരവധി പേര്‍ രത്തന്‍റെ പിന്‍ഗാമിയാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പുസ്‌തകത്തില്‍ സൂചനയുണ്ട്. അത് കൊണ്ട് കൂടിയാണ് തന്‍റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള സമിതിയില്‍ നിന്ന് രത്തന്‍ ടാറ്റ ഒഴിഞ്ഞ് മാറിയത്. ഏകകണ്ഠമായി യോഗ്യനായ ഒരാളെ ഈ പദവിയിലേക്ക് കൊണ്ടുവരണമെന്നായിരുന്നു രത്തന്‍ ടാറ്റയ്ക്ക് താത്പര്യം.

തന്‍റെ അര്‍ദ്ധ സഹോദരന്‍ നോയല്‍ ടാറ്റ തന്നെ അദ്ദേഹത്തിന്‍റെ പിന്തുടര്‍ച്ച അപേക്ഷകനാകുമെന്ന അഭ്യൂഹവും ഇതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ആര്‍ക്കും ഭൂരിപക്ഷം നേടാനാകാതെ വന്നാല്‍ ചെയര്‍മാന്‍റെ പ്രത്യേക അധികാരം ഉപയോഗിക്കാമെന്നും അദ്ദേഹം കരുതിയിരിക്കണം. കമ്പനിയിലെ പാഴ്‌സികളും സമുദായത്തിലെ പാരമ്പര്യവാദികളും നോയലിന് വേണ്ടി തന്നെ നിലകൊണ്ടു.

രത്തന്‍ ടാറ്റ (ETV Bharat)

അതേസമയം രത്തനെ സംബന്ധിച്ചിടത്തോളം കഴിവും മൂല്യങ്ങളും തന്നെ ആയിരുന്നു പ്രധാനം. മതവും സമുദായവും പ്രദേശവുമൊന്നും രത്തനെ സംബന്ധിച്ച് യാതൊരു പ്രാധാന്യവും ഉള്ളതായിരുന്നില്ല. രത്തന്‍ ടാറ്റ കഴിവുള്ളവരെങ്കില്‍ വിദേശകളിലെപ്പോലും തന്‍റെ പിന്‍ഗാമിയായി പരിഗണിച്ചേനേ. തന്‍റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിന് താന്‍ ഒരിക്കലും ശ്രമിക്കില്ലെന്ന ശക്തമായ സന്ദേശം പക്ഷേ അദ്ദേഹം നേരത്തെ തന്നെ നല്‍കിയിരുന്നു.

നോയല്‍ രത്തന്‍റെ പിന്‍ഗാമി ആയില്ലെങ്കില്‍ ഒരിക്കലും താന്‍ നോയല്‍ വിരുദ്ധനാണെന്ന് കരുതരുതെന്നും രത്തന്‍ ആഗ്രഹിച്ചിരുന്നിരിക്കണമെന്നും ഗ്രന്ഥകാരന്‍ കുറിച്ചിട്ടുണ്ട്. എങ്കിലും കടുത്ത സാഹചര്യങ്ങള്‍ നേരിടാന്‍ നോയല്‍ കൂടുതല്‍ കരുത്ത് കാട്ടിയിരുന്നെങ്കില്‍, ഇത് കൂടുതല്‍ കരുത്തോടെ അദ്ദേഹത്തിന്‍റെ പ്രമാണങ്ങള്‍ നടപ്പാക്കാന്‍ സഹായകമായേനെ എന്ന താത്പര്യം രത്തന്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എഴുത്തുകാരന്‍ വ്യക്തമാക്കുന്നു.

അതേസമയം നോയലിന് ധൈര്യവും സ്ഥാപനത്തെ നയിക്കാനുള്ള തന്‍റെ കരുത്തും ഒക്കെ പ്രകടിപ്പിക്കാനുള്ള അവസരം കിട്ടിയിരുന്നു. ടാറ്റ ഗ്രൂപ്പ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നവര്‍ക്ക് വേണ്ട ചുരുങ്ങിയ യോഗ്യതയായി ജെആര്‍ഡി ടാറ്റ നിഷ്കര്‍ഷിച്ചിട്ടുള്ളത് ഇതാണ്.

നോയലിന് ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ പേരും പെരുമയും ആവശ്യമാണെന്നും രത്തന്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്വന്തം തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് രത്തന്‍ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നത്. തനിക്കൊരു മകനുണ്ടായിരുന്നെങ്കില്‍ തന്‍റെ പിന്തുടര്‍ച്ചക്കാരനാകാന്‍ സ്വഭാവികമായി അയാളെ സഹായിക്കുന്ന യാതൊന്നും താന്‍ ചെയ്യുമായിരുന്നില്ലെന്നും രത്തന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് സമിതി അംഗമായിരുന്ന അന്തരിച്ച സൈറസ് മിസ്‌ത്രിയാണ് രത്തന്‍ടാറ്റയെ തന്‍റെ പിന്‍ഗാമിയായി തെരഞ്ഞെടുത്തത്. 2012ല്‍ അദ്ദേഹം വിരമിച്ചപ്പോഴായിരുന്നു രത്തന്‍റെ നിയമനം.

Also Read:ജീവകാരുണ്യത്തിന്‍റെ പര്യായം രത്തന്‍ ടാറ്റ; അദ്ദേഹത്തെ കുറിച്ചുളള ഈ കാര്യങ്ങള്‍ അറിയാം...

ABOUT THE AUTHOR

...view details