കേരളം

kerala

ETV Bharat / bharat

'മരണത്തിൽ നിന്ന് രക്ഷപ്പെട്ടു', വിമാന യാത്രയിലെ അനുഭവം പങ്കുവെച്ച് രശ്‌മിക മന്ദാന - രശ്‌മിക മന്ദാന

മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ അപകടകരമായ സാഹചര്യത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് രശ്‌മിക മന്ദാന സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി.

Rashmika Mandanna  Rashmika flight emergency landing  രശ്‌മിക മന്ദാന  വിമാന യാത്രയിലെ അനുഭവം
Rashmika Mandanna

By ETV Bharat Kerala Team

Published : Feb 18, 2024, 3:53 PM IST

ഹൈദരാബാദ്: വിമാനത്തില്‍ നേരിട്ട ഭീതിപ്പെടുത്തുന്ന നിമിഷങ്ങള്‍ പങ്കിട്ട്‌ രശ്‌മിക മന്ദാന. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം വിമാനത്തിന്‍റെ അടിയന്തര ലാൻഡിംഗിന് ശേഷം മരണത്തില്‍ നിന്ന്‌ രക്ഷപ്പെട്ടു എന്ന കുറിപ്പോടെ താരം ചിത്രം പങ്കിട്ടു. രശ്‌മിക, നടി ശ്രദ്ധ ദാസിനൊപ്പമുള്ള ചിത്രമാണ്‌ പങ്കുവെച്ചത്‌.

'മരണത്തിൽ നിന്ന് രക്ഷപ്പെട്ടു', രശ്‌മിക മന്ദാന

നേഹ ധൂപിയയുടെ ചാറ്റ് ഷോയുടെ വരാനിരിക്കുന്ന എപ്പിസോഡിന്‍റെ ഷൂട്ടിംഗിനായി മുംബൈയിലെത്തിയ രശ്‌മിക തന്‍റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനെ അടയാളപ്പെടുത്തി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ചിത്രം പങ്കുവെച്ചുകൊണ്ട്, 'ജസ്റ്റ് എഫ്‌വൈഐ, ഇങ്ങനെയാണ് ഞങ്ങൾ ഇന്ന് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്' എന്ന്‌ തമാശരൂപേണ താരം കുറിച്ചു. സംഭവത്തില്‍ യാത്രക്കാർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന വിമാനത്തിന് അപ്രതീക്ഷിത സാങ്കേതിക തകരാർ മൂലം അരമണിക്കൂറിനു ശേഷം മുംബൈയിലേക്ക് തിരിയേണ്ടി വന്നു. നേഹ ധൂപിയ അവതാരകയായ നോ ഫിൽറ്റർ നേഹയുടെ ആറാം സീസണിന്‍റെ റെക്കോർഡിംഗിനായി മുംബൈയിൽ എത്തിയതായിരുന്നു രശ്‌മിക. ഷാഹിദ് കപൂർ, കാർത്തിക് ആര്യൻ, ടൈഗർ ഷ്രോഫ്, കൃതി സനോൺ എന്നിവരാണ് ഷോയിലെ മറ്റ് അതിഥികൾ.

അടുത്തിടെ പുറത്തിറള്ളിയ ആക്ഷൻ ചിത്രമായ അനിമലില്‍ രൺബീർ കപൂർ, ബോബി ഡിയോൾ, അനിൽ കപൂർ എന്നിവർക്കൊപ്പം രശ്‌മിക പ്രധാന കഥാപാത്രം കൈകാര്യം ചെയ്‌തു. രൺബീർ ഇരട്ടവേഷത്തിൽ അഭിനയിക്കാൻ സാധ്യതയുള്ള അനിമൽ പാർക്ക് എന്ന പേരിൽ ചിത്രത്തിന്‍റെ തുടർഭാഗത്തെ കുറിച്ചും ചർച്ചയുണ്ട്. കൂടാതെ, ആഗസ്റ്റ് 15 ന് റിലീസ് ചെയ്യാനിരിക്കുന്ന പുഷ്‌പ: ദ റൂളിലും താരം എത്തുന്നു. ലക്ഷ്‌മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന വിക്കി കൗശലിനൊപ്പമുള്ള രശ്‌മികയുടെ പീരിയഡ് ഡ്രാമയായ ഛാവയുടെ ഷൂട്ടിംഗും പൂർത്തിയായി.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ