കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിന് സിഎസ്‌ആർ ഫണ്ടിൽ നിന്നും 30 കോടി രൂപ സംഭാവന നൽകി റാമോജി ഫൗണ്ടേഷൻ - RAMOJI FOUNDATION DONATION TO ISB

തുക ഉപയോഗിച്ച് 430 സീറ്റുകളുള്ള ഓഡിറ്റോറിയത്തിന്‍റെ നിർമാണം അത്യാധുനിക സൗകര്യങ്ങളോടെ പൂർത്തീകരിക്കുമെന്ന് ഐഎസ്ബി.

RAMOJI FOUNDATION CSR ACTIVITIES  RAMOJI DONATES RS 30 CRORE TO ISB  RAMOJI FOR ISB CAMPUS RENOVATION  റാമോജി ഫൗണ്ടേഷൻ
CH Kiron, Trustee, Ramoji Foundation (Second From Left), And Harish Manwani, Chairperson, ISB Executive Board (Centre), With (From L-R) Sailaja Kiron, MD, MCFPL, Professor Madan Pillutla, Dean, ISB, and DNV Kumara Guru, Senior Director – Advancement, ISB, At The MoU Exchange Ceremony (ETV Bharat)

By ETV Bharat Kerala Team

Published : Nov 21, 2024, 8:45 PM IST

ഹൈദരാബാദ്:ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് ക്യാമ്പസിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 30 കോടി രൂപ ധനസഹായം നൽകി റാമോജി ഫൗണ്ടേഷൻ. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടിൽ നിന്നാണ് തുക കൈമാറിയത്. ഐഎസ്‌ബിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിസിനസ് സ്‌കൂൾ ആയി നിലനിർത്തുന്നതിനോടൊപ്പം വിദ്യാഭ്യാസ ഗവേഷണ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുക കൂടിയാണ് സംഭാവനയുടെ ലക്ഷ്യം.

ISB Receives CSR Gift Of 30 Crores From Ramoji Foundation (ETV Bharat)

തുക ഉപയോഗിച്ച് ക്യാമ്പസിലെ 430 സീറ്റുകളുള്ള ഓഡിറ്റോറിയത്തിന്‍റെ നിർമാണം അത്യാധുനിക സൗകര്യങ്ങളോടെ പൂർത്തീകരിക്കുമെന്ന് ഐഎസ്ബി ബോർഡ് ചെയർമാന്‍ ഹരീഷ് മൻവാനി അറിയിച്ചു. ഓഡിറ്റോറിയത്തിന്‍റെ നിർമാണം പൂർത്തിയാക്കുന്നതിലൂടെ അന്താരാഷ്‌ട്ര കോൺഫറൻസുകൾ, ഗവേഷണ സെമിനാറുകൾ, മറ്റ് അക്കാദമിക് ഇവന്‍റുകൾ എന്നിവ മികച്ച നിലവാരത്തിൽ സംഘടിപ്പിക്കാനുള്ള ക്യാമ്പസിന്‍റെ ശേഷി വർധിക്കുമെന്നും ഹരീഷ് മൻവാനി പറഞ്ഞു.

ഇത്രയും വലിയ തുക നവീകരണ പ്രവർത്തികൾക്കായി നൽകിയ രാമോജി ഫൗണ്ടേഷന് ഹരീഷ് മൻവാനി നന്ദി രേഖപ്പെടുത്തി. രാമോജി ഫൗണ്ടേഷന്‍റെ സംഭാവന വിദ്യാർഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ ഐഎസ്‌ബിയെ സഹായിക്കുമെന്ന് ഐഎസ്ബി ഡീൻ മദൻ പില്ലുത്‌ല പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഐഎസ്‌ബിക്ക് സംഭാവന നൽകുന്നതിലൂടെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സാധിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് റാമോജി ഫൗണ്ടേഷന്‍റെ ട്രസ്‌റ്റി സി എച്ച് കിറോൺ പറഞ്ഞു. എല്ലാ മേഖലകളിലും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താൻ റാമോജി ഫൗണ്ടേഷന് എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും സി എച്ച് കിറോൺ കൂട്ടിച്ചേർത്തു.

അത്യാധുനിക സൗകര്യങ്ങളോടെ മാനേജ്മെൻ്റ് വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്യുന്ന ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സ്ഥാപനമാണ് ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് (ISB) ഹൈദരാബാദ്, മൊഹാലി ക്യാമ്പസുകള്‍. മികച്ച ആഗോള ബിസിനസ് സ്‌കൂളുകളിൽ റാങ്ക് ചെയ്യപ്പെട്ട ഐഎസ്‌ബി, മാനേജ്‌മെൻ്റിലെ പോസ്‌റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (പിജിപി), എക്‌സിക്യൂട്ടീവ് എജ്യുക്കേഷൻ, ഡോക്‌ടറൽ പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടെയുള്ള കോഴ്‌സുകള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Indian School of Business Logo (ETV Bharat)

2012 ൽ സ്ഥാപിതമായ റാമോജി ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ഇത്തരത്തിൽ നിരവധി വികസന ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. വിദ്യാഭ്യാസം, നൈപുണ്യ വികസനം, അനാഥാലയങ്ങൾ, ഗ്രാമവികസനം, ആരോഗ്യപരിപാലനം, കായികപരിശീലനം തുടങ്ങി നിരവധി മേഖലകളിൽ റാമോജി ഫൗണ്ടേഷന്‍ സജീവമായി സിഎസ്ആർ പ്രവർത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ഇതിന്‍റെ ഭാഗമായി എൽവി പ്രസാദ് ഐ ഇൻസ്‌റ്റിറ്റ്യൂട്ട്, ജീനോം ഫൗണ്ടേഷൻ, അക്ഷയപത്ര, ബസവതാരകം കാൻസർ ഫൗണ്ടേഷൻ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്ക് റാമോജി ഫൗണ്ടേഷന്‍ ഗണ്യമായ സംഭാവനകൾ നൽകിയിരുന്നു.

Also Read:സാമ്പത്തിക സേവനങ്ങള്‍ക്ക് വഴികാട്ടാൻ മാർഗദർശി ചിറ്റ്; ജനങ്ങള്‍ക്കായി പുതിയ മൂന്ന് ശാഖകള്‍ കൂടി തുറന്നു

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ