കൊൽക്കത്ത :ഈ വർഷത്തെ ട്രാവൽ ആൻഡ് ടൂറിസം മേളയിൽ മികച്ച അലങ്കാരത്തിനുള്ള പുരസ്‌കാരം റാമോജി ഫിലിം സിറ്റിക്ക്. റാമോജി ഫിലിം സിറ്റി ജനറൽ മാനേജർ ഷോവൻ മിശ്ര,അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് ടിആർഎൽ റാവു എന്നിവർ ട്രാവൽ ആൻഡ് ടൂറിസം മേളയുടെ ചെയർമാൻ-സിഇഒ സഞ്ജീവ് അഗർവാളിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
മേളയുടെ വിജയത്തിൽ ഷോവന്‍ മിശ്ര ആഹ്ലാദം പ്രകടിപ്പിച്ചു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച് വിശ്വ ബംഗ്ല മേളയുടെ അവസാന ദിനത്തിലും വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പേരാണ് എത്തിയത്. മൂന്ന് ദിവസങ്ങളിലായി നടന്ന മേളയില്‍ പതിനായിരത്തലധികം സന്ദർശകരാണ് എത്തിയത്.
യാത്രയോടുള്ള ബംഗാളുകാരുടെ പ്രിയത്തെപ്പറ്റി ഷോവന്‍ മിശ്ര പരാമര്‍ശിച്ചു. പൂജ സീസൺ അടുത്തിരിക്കുന്നതിനാൽ പലരും അവധിക്കാലം നേരത്തെ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാർക്ക് വിവിധ സ്ഥലങ്ങൾ കണ്ടെത്താനും ആഴത്തില്‍ മനസിലാക്കാനും മേള മികച്ച വേദിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ റാമോജി ഫിലിം സിറ്റിയിൽ ടിടിഎഫ് സംഘടിപ്പിക്കാനുള്ള സാധ്യതയെ പറ്റിയും ഷോവന്‍ മിശ്ര പരാമർശിച്ചു. തായ്‌ലൻഡ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, കശ്മീർ, ഒഡിഷ, നേപ്പാൾ, അസം, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, സിക്കിം, ത്രിപുര, തെലങ്കാന, പശ്ചിമ ബംഗാൾ, ബംഗ്ലദേശ്, ബെംഗളൂരു, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഛത്തീസ്‌ഗഡ്, ബിഹാർ, ശ്രീലങ്ക തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള പങ്കാളിത്തം മേളയിൽ ഉണ്ടായിരുന്നു. മൂന്ന് ദിവസത്തെ ട്രാവൽ ആൻഡ് ടൂറിസം മേള വിപുലമായ പരിപാടികളോടെ ഇന്നാണ് (14-07-2024) അവസാനിച്ചത്.
Also Read :'അമരാവതിയുടെ വികസനത്തിന് 10 കോടി'; പ്രഖ്യാപനവുമായി റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസ്