കേരളം

kerala

ETV Bharat / bharat

ന്യൂയര്‍ ആഘോഷത്തിനൊരുങ്ങി റാമോജി ഫിലിം സിറ്റി; ഡിജെ ചേതാസ് ഒരുക്കുന്ന അത്യുഗ്രൻ ഡിജെ പ്രത്യേക ആകര്‍ഷണം - RAMOJI FILM CITY NEW YEAR

ഏറ്റവും വർണാഭമായ പുതുവത്സര പരിപാടികൾ. ഇത്തവണത്തെ ആഘോഷം റാമോജി ഫിലിം സിറ്റിക്കൊപ്പയ്‌ക്കൊപ്പമാക്കാം...

DJ CHETAS  NEW YEAR EVE CELEBRATIONS  New Year Eve celebration  electrifying beats
DJ Chetas (ETV Bharat)

By ETV Bharat Kerala Team

Published : 23 hours ago

ഹൈദരാബാദ്:പുതുവത്സരം ആഘോഷിക്കാൻ കേരളത്തിന് പുറത്ത് പോകുന്നവരാണ് നമ്മളിൽ പലരും. ബാംഗ്ലൂരിനേയും ഗോവയേയുമൊക്കെ വെല്ലുന്ന ന്യൂയർ ആഘോഷങ്ങളുമായി റാമോജി ഫിലിം സിറ്റി ഒരുങ്ങിക്കഴിഞ്ഞു. ഏതൊക്കെയാണെന്നല്ലേ? അറിയാം...

ഇത്തവണത്തെ ന്യൂയര്‍ കളറാക്കാന്‍ ഗംഭീര പരിപാടികളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ഡിജെ ചേതാസ് ഒരുക്കുന്ന വമ്പന്‍ ഇലക്‌ട്രിഫൈയിങ് ബീറ്റാണ് പ്രത്യേക ആകര്‍ഷണം. ചേതാസിൻ്റെ ത്രസിപ്പിക്കുന്ന പ്രകടനത്തിനൊപ്പം, മനോഹരമായ ഡാൻസ്, ബോളിവുഡ് നൃത്ത പ്രകടനങ്ങൾ, രസകരമായ ഗെയിമുകൾ, സ്റ്റാൻഡ്-അപ്പ് കോമഡി എന്നിവയും അതിഥികളെ കാത്തിരിക്കുന്നുണ്ട്.

ഫയർ പെർഫോമൻസ്, ജംഗിൾ തീം അക്രോബാറ്റിക് സ്റ്റണ്ടുകൾ, കോമഡി ഷോകൾ, ലയൺ കിങ്‌ പ്രകടനങ്ങൾ, സ്ക്വിഡ് ഗെയിമുകൾ തുടങ്ങിയ പ്രത്യേക പരിപാടികളും ഇതോടൊപ്പമുണ്ടാകും. ന്യൂയര്‍ ആഘോഷങ്ങൾ രാത്രി എട്ട് മണിക്കാണ് ആരംഭിക്കുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പരിപാടിയുമായി ബന്ധപ്പെട്ട് വിവിധ പാക്കേജുകള്‍ ലഭ്യമാണ്. പ്രീമിയം ടേബിളുകൾ, ദമ്പതികൾക്കുള്ള പ്രത്യേക ഇരിപ്പിടങ്ങൾ, വിഐപി പാക്കേജുകൾ, ബജറ്റ് ഫ്രണ്ട്ലി ഫാൻ പിറ്റ് പാക്കേജുകൾ എന്നിവ തിരഞ്ഞെടുക്കാം. നേരത്തെ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രത്യേക 'ഏർലി ബേർഡ് ഓഫർ' ലഭ്യമാണ്.

2000 രൂപ മുതലാണ് പാക്കേജുകള്‍ ആരംഭിക്കുന്നത്. ബുക്ക് ചെയ്യുന്നവര്‍ക്ക് പിക്ക് അപ്പ് അൻഡ് ഡ്രോപ്പ് സൗകര്യങ്ങളും ലഭ്യമാണ്. എൽബി നഗർ മെട്രോ സ്റ്റേഷൻ വരെയാണ് യാത്രാ സൗകര്യം ഒരുക്കിയിട്ടുള്ളത്. ബുക്കിങ്ങിനായിwww.ramojifilmcity.comഎന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 7659876598 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.

റാമോജി ഫിലിം സിറ്റി

ചലച്ചിത്ര നിർമ്മാതാക്കളുടെ പറുദീസയും അവധിക്കാലം ആഘോഷിക്കുന്നവരുടെ ഇഷ്‌ട കേന്ദ്രവുമാണ് റാമോജി ഫിലിം സിറ്റി. ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റിയായി ഗിന്നസ് വേൾഡ് റെക്കോഡ്‌സ് അംഗീകരിച്ച സവിശേഷമായ തീമാറ്റിക് ടൂറിസം കേന്ദ്രമാണ് ഇവിടം. 2000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്നതാണ് ഫിലിം സിറ്റി. ഓരോ വർഷവും, ആർഎഫ്‌സിയിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി ഏകദേശം 200 ചലച്ചിത്രങ്ങളുടെ ഷൂട്ടിങ്‌ നടക്കുന്നുണ്ട്.

Read More: റാമോജി ഫിലിം സിറ്റി; സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുന്നൊരിടം - Ramoji Film City Hyderabad - RAMOJI FILM CITY HYDERABAD

ABOUT THE AUTHOR

...view details