ETV Bharat / entertainment

ബറോസിന്‍റെ റിലീസും എം ടിയുടെ മരണവും; ക്രിസ്‌മസ് ദിനത്തില്‍ ഉള്ളുലഞ്ഞ് മോഹന്‍ലാല്‍ - BARROZ RELEASE AND M T DEATH

മലയാള സിനിമയിലെ നെടും തൂണുകളിലൊന്നായ മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ നാഴികകല്ലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന പല കഥാപാത്രങ്ങളും സൃഷ്‌ടിച്ചത് എംടിയാണ്.

M T VASUDEVAN Nair  Mohanlal and MT  ബറോസ് സിനിമ റിലീസ് ഡേ  മോഹന്‍ലാല്‍ എംടി വാസുദേവന്‍ നായര്‍
എംടി വാസുദേവന്‍ നായര്‍, മോഹന്‍ലാല്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : 13 hours ago

ഡിസംബര്‍ 25 .. ആ ദിനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍. 47 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ശേഷം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്‌ത 'ബറോസ്' എന്ന ചിത്രം റിലീസ് ചെയ്യുന്ന ദിവസം. ചിത്രം ആദ്യ ദിനം തന്നെ മികച്ച പ്രതികരണം നേടി തകര്‍ത്തോടുമ്പോഴാണ് മോഹന്‍ലാലിന് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ പ്രിയ എഴുത്തുകാരന്‍റെ മരണം. സന്തോഷത്തേക്കാള്‍ സങ്കടം നിറഞ്ഞ ദിനമായിരുന്നു മോഹന്‍ലാലിന് ഈ ക്രിസ്‌മസ്.

ഏതാണ്ട് 1650 ദിവസത്തോളമെടുത്ത് ചിത്രീകരിച്ച സിനിമയാണ് 'ബറോസ്'. അങ്ങനെ 1650 ദിനങ്ങള്‍ക്ക് ശേഷമാണ് തനിക്ക് മോക്ഷം കിട്ടിയെന്നാണ് മോഹന്‍ലാല്‍ തിയേറ്ററില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ സന്തോഷത്തോടെ പറഞ്ഞത്.

M T VASUDEVAN NAIR  MOHANLAL AND MT  ബറോസ് സിനിമ റിലീസ് ഡേ  മോഹന്‍ലാല്‍ എംടി വാസുദേവന്‍ നായര്‍
മോഹന്‍ലാല്‍ എംടിയുടെ മകളെ ആശ്വസിപ്പിക്കുന്നു (ETV Bharat)

മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ത്രീഡിയെന്നാണ് സിനിമ കണ്ടവര്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. 40 വര്‍ഷത്തിന് ശേഷമാണ് ഒരു ത്രീഡി സിനിമ മലയാളത്തില്‍ നിന്ന് പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍ സംവിധാന കുപ്പായമണിയുന്നുവെന്നറിഞ്ഞത് മുതല്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളമായിരുന്നു. ആ പ്രതീക്ഷകള്‍ക്ക് ഭംഗം വരുത്താതെയാണ് 'ബറോസ്' ആഗോളതലത്തില്‍ പ്രദര്‍ശനത്തിന് എത്തിയത്.

തന്‍റെ ആദ്യ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു ലാല്‍. എന്നാല്‍ ആ സന്തോഷം അധിക സമയം നീണ്ടു നിന്നില്ല. മോഹന്‍ലാലിന് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ എഴുത്തുകാരന്‍റെ വിയോഗ വാര്‍ത്തയില്‍ ആ സന്തോഷം കെട്ടുപ്പോയി.

എം ടിയുടെ അരികില്‍ സംവിധായകന്‍ ഹരിഹരന്‍ (ETV Bharat)

എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരമാണ് എം ടി വാസുദേവന്‍ നായരെന്ന് ആദ്യം വിശേഷിപ്പിച്ചത് മോഹന്‍ലാലാണ്. എംടിയെന്ന ആ സാഹിത്യപ്രതിഭയുമായി മോഹന്‍ലാലിന് ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്. എം ടിയുടെ വളരെ കുറച്ച് സിനിമകളില്‍ മാത്രമേ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുള്ളു.

എന്നാല്‍ ആ താരത്തെ വ്യത്യസ്‌തമായ തലത്തിലേക്ക് അടയാളപ്പെടുത്തിയ ചിത്രങ്ങളായിരുന്നു അതൊക്കെ. മോഹന്‍ലാല്‍ എംടിയുമായി ബന്ധപ്പെടുന്നത് തന്നെ ഐവി ശശിയുടെ ചിത്രങ്ങളിലൂടെയാണ്. ഐവി ശശിയും എംടിയും ചേര്‍ന്ന് ഏകദേശം 12 സിനികളിലോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹരിഹരന്‍ സംവിധാനം ചെയ്യന്ന 'അമൃതംഗമ'യുടെ സെറ്റിലേക്ക് കുറച്ച് ദിവസം എത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതോടെ എം ടിയുടെ സംവിധാനത്തില്‍ പിറന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിന് അവസരം ലഭിച്ചു. മൂന്ന് നാല് സീനുകളില്‍ മാത്രമാണ് മോഹന്‍ലാല്‍ അന്ന് അഭിനയിച്ചത്. അത് വലിയ ഭാഗ്യമായി തന്നെയാണ് ഇന്നും ലാല്‍ കാണുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രം 'ഉയരങ്ങളില്‍' ആയിരുന്നു. ഐവി ശശിയായിരുന്നു സംവിധായകന്‍. 1984 നവംബര്‍ 30നായിരുന്നു ചിത്രം റീലിസ് ചെയ്‌തത്. പിന്നീടും ഒട്ടേറെ ചിത്രങ്ങള്‍ മലയാളികള്‍ക്ക് മുന്നിലെത്തി. എം ടി കഥകളിലുള്ളത് പോലെ ഒരു നീറുന്ന വേദനയോടെയാണ് ഓരോ ചിത്രവും പ്രേക്ഷകര്‍ കണ്ടു തീര്‍ത്തത്.

എംടിയുടെ സിനിമകളിലെ സംഭാഷണങ്ങള്‍ ഒരിക്കലും മാറ്റാന്‍ കഴിയില്ലയെന്ന് പലപ്പോഴും മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. കാരണം ആ സീനിന്‍റെ ആഴം മനസിലാക്കാന്‍ ആ സംഭാഷണങ്ങള്‍ അവിടെ അത്യാവശ്യമാണ്.

രംഗം, പഞ്ചാഗ്നി, അഭയം തേടി, അമൃതംഗമയ, താഴ്‌വാരം, സദയം ഉയരുങ്ങളുമൊക്കെ ഇന്നും മലയാളികളുടെ മനസില്‍ മായാതെ കിടക്കുന്നുണ്ട്.

പിന്നെയും എം ടിയുടെ കഥകളില്‍ മോഹന്‍ലാല്‍ വേഷമിട്ടു. അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഇടനിലങ്ങള്‍, അനുബന്ധം എന്നി സിനിമകളിലൊക്കെ വേറിട്ട കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിച്ചത്. ഏറ്റവും ഒടുവിലായി ഒടിടിയില്‍ റിലീസായ ആന്തോളജി മൂവി മനോരഥത്തില്‍ ഓളവും തീരത്തിലെ ബാപ്പൂട്ടിയായിരുന്നു ലാല്‍.

Also Read:എംടി വാസുദേവന്‍ നായര്‍ - ഹരിഹരന്‍ കൂട്ടുക്കെട്ടില്‍ പിറന്നത് സൂപ്പര്‍ ഹിറ്റുകള്‍; മലയാളികളുടെ മനസുലച്ച സിനിമകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.