പത്തനംതിട്ട: ക്രമസമാധാനപാലനത്തിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച കേസില്‍ അഞ്ചു പേര്‍ അറസ്‌റ്റില്‍. റാന്നി സ്വദേശികളായ സാം കെ ചാക്കോ (19), ജോസഫ് എബ്രഹാം (19), അനസ് ജോൺസൻ (23), അജിൻ, സിദ്ധാർഥ് (19) എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്‍റ് യൂണിറ്റിലെ സിപിഒ ശരത് ലാലിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്‌ച (ഡിസംബർ 24) വൈകിട്ട് ആറേകാലിന് മൈലപ്ര പള്ളിപ്പടിയിലാണ് സംഭവമുണ്ടായത്.
കാറില്‍ വന്ന അക്രമി സംഘം കടയുടമയെ ഉപദ്രവിക്കുന്നത് കണ്ടവര്‍ പള്ളിപ്പടി പോയിന്‍റില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്‌തുവന്ന ശരത് ലാലിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ശരത് ലാല്‍ സംഭവ സ്ഥലത്തെത്തുകയും ആക്രമികളെ തടയുകയും ചെയ്‌തു. ഇത് വകവയ്ക്കാതെ കടയുടമയെ തല്ലിയ സംഘം പിന്നീട് ശരത്തിനെതിരെ തിരിയുകയും ക്രൂരമര്‍ദനം അഴിച്ചുവിടുകയുമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പരിക്കേറ്റ ശരത് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനത്തിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അക്രമികള്‍ക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
Also Read: റാന്നിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; നാല് പേര്‍ അറസ്റ്റില്‍