ഹെെദരാബാദ്: ട്രെയിനിലെ ബെർത്ത് പൊട്ടിവീണ് യാത്രികൻ മരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ റെയിൽവേ. എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം എക്‌സ്‌പ്രസിൽ ജൂൺ 15നാണ് ദാരുണമായ സംഭവമുണ്ടായത്. ഡൽഹിയിലേക്കുള്ള യാത്രക്കിടെ രാത്രി തെലങ്കാനയിലെ രാമഗുണ്ടം സ്‌റ്റേഷനിൽ എത്തുന്നതിന്‍റെ തൊട്ടു മുമ്പാണ് അപകടമുണ്ടായത്.
ട്രെയിനിലെ ബെർത്ത് പൊട്ടിവീണ് ഒരാള്‍ മരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ റെയിൽവേ - Indian Railways regrets - INDIAN RAILWAYS REGRETS
തെലങ്കാനയില്‍ വച്ച് ട്രെയിനിന്‍റെ ബെര്‍ത്ത് പൊട്ടി വീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് റയില്‍വേ. ജൂണ്‍ 15നാണ് എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം എക്‌സ്‌പ്രസിൽ അപകടമുണ്ടായത്. മലപ്പുറം പൊന്നാനി സ്വദേശി അലി ഖാനാണ് മരിച്ചത്.
Train (ETV Bharat)
Published : Jun 27, 2024, 3:16 PM IST
മലപ്പുറം പൊന്നാനി സ്വദേശി അലിഖാനാണ് മരിച്ചത്. താഴത്തെ സീറ്റില്‍ കിടന്ന അലികാന്‍റെ ദേഹത്തേക്ക് മിഡില്‍ ബെര്‍ത്ത് പൊട്ടി വീഴുകയായിരുന്നു. പരിക്കേറ്റ അലിഖാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. എന്നാല്‍ ചികിത്സയില്‍ തുടരവേ ജൂണ്‍ 18ന് അലിഖാന്‍ മരിച്ചു.
Also Read: ട്രെയിനില്‍ ആള്‍ക്കൂട്ട ആക്രമണം; യാത്രക്കാര്‍ക്ക് പരിക്ക്: വീഡിയോ വൈറല്‍