കേരളം

kerala

ETV Bharat / bharat

ട്രെയിന്‍ സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ; 'സ്വറെയിൽ' സൂപ്പർ ആപ്പ് പുറത്തിറക്കി റെയിൽവേ - INDIAN RAILWAY SWARAIL APP

റിസർവ്ഡ്, അൺ റിസർവ്ഡ് ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്ഫോം തിരിച്ചറിയൽ, പാർസൽ ബുക്കിംഗ്, ട്രെയിൻ അന്വേഷണങ്ങൾ, പിഎൻആർ അന്വേഷണങ്ങൾ, റെയിൽമദാദ് വഴിയുള്ള സഹായം തുടങ്ങിയ സേവനങ്ങള്‍ ഇനി മുതൽ വിരൽത്തുമ്പിൽ ലഭ്യമാകും.

Railway Ministry releases mob app  Indian Railway news  multiple services platform  Railway Information Systems
Representative Image (PTI)

By PTI

Published : Feb 1, 2025, 10:32 AM IST

ഡൽഹി:പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തി റെയിൽവേ മന്ത്രാലയം. 'സ്വറെയിൽ' എന്ന ആപ്പാണ് പരീക്ഷണാർഥം ഗൂഗിള്‍ പ്ലേ സ്‌റ്റോറിൽ ലഭ്യമാക്കിയത്. റിസർവ്ഡ്, അൺ റിസർവ്ഡ് ടിക്കറ്റ് ബുക്കിങ്, പ്ലാറ്റ്ഫോം ടിക്കറ്റ്, പാർസൽ ബുക്കിങ്, ട്രെയിൻ അന്വേഷണങ്ങൾ, പിഎൻആർ അന്വേഷണങ്ങൾ, റെയിൽമദാദ് വഴിയുള്ള സഹായം തുടങ്ങിയ സേവനങ്ങള്‍ ഇനി മുതൽ ഒരു കുടക്കീഴിൽ ലഭ്യമാകും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തടസമില്ലാത്ത സേവനം ലഭ്യമാക്കുക എന്നതാണ് ആപ്ലിക്കേഷൻ്റെ പ്രധാന ലക്ഷ്യം. പരീക്ഷണാർഥം ഗൂഗിള്‍ പ്ലേ സ്റ്റോറിൽ ലഭ്യമാക്കിയ ആപ്പ് 1000 പേർക്ക് ഡൗണ്‍ലോഡ് ചെയ്യാൻ കണക്കിനാണ് ലഭ്യമാക്കിയത്. എന്നാൽ ആപ്പ് 1000 പേർ ഇതിനോടകം തന്നെ ആപ്പ് ഡൗണ്‍ലോഡ് ആക്കുകയും 10,000 ത്തോളം പേർ ഫീഡ്ബാക്ക് റിവ്യൂ ഇടുകയും ചെയ്‌തതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.

Also Read: ആധാര്‍ തിരിച്ചറിയല്‍ ഇനി സ്വകാര്യ മേഖലയിലും; അടിമുടി മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍

ABOUT THE AUTHOR

...view details