കേരളം

kerala

ETV Bharat / bharat

'പുറത്ത് വന്നത് എക്‌സിറ്റ് പോളല്ല, മോദി മീഡിയ പോൾ': പരിഹസിച്ച് രാഹുല്‍ ഗാന്ധി - Rahul Gandhi funny response

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളിക്കൊണ്ട് രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു.

RAHUL GANDHI  EXIT POLL CONGRESS  എക്‌സിറ്റ് പോള്‍ രാഹുല്‍ ഗാന്ധി  എക്‌സിറ്റ് പോള്‍ കോണ്‍ഗ്രസ്
Rahul Gandhi (IANS Photo)

By ETV Bharat Kerala Team

Published : Jun 2, 2024, 3:15 PM IST

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. പുറത്ത് വന്നത് എക്‌സിറ്റ് പോളല്ല, മോദി മീഡിയ പോൾ ആണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് മോദിയുടെ ഫാന്‍റസി പോളാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിുരുന്നു രാഹുലിന്‍റെ പ്രതികരണം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം എത്ര സീറ്റ് നേടുമെന്ന ചോദ്യത്തിന്, 'സിദ്ദു മൂസെ വാലയുടെ പാട്ട് നിങ്ങൾ കേട്ടിട്ടുണ്ടോ എന്നായിരുന്നു രാഹുലിന്‍റെ മറുപടി. പാട്ട് പരാമര്‍ശിച്ചുകൊണ്ട് 295 സീറ്റുകൾ എന്നും അദ്ദേഹം മറുപടി നൽകി.

ഈ എക്‌സിറ്റ് പോൾ സർക്കാരിന് വേണ്ടിയുള്ള വ്യാജ വോട്ടെടുപ്പാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചു. 'ഞങ്ങളുടെ പിസിസി പ്രസിഡന്‍റുമാരുമായും മുഖ്യമന്ത്രിമാരുമായും മറ്റ് ഉത്തരവാദിത്തപ്പെട്ടവരുമായും സ്ഥാനാർഥികളുമായും ഞങ്ങൾ ചർച്ച നടത്തി. അവരെല്ലാം വളരെ ആത്മവിശ്വാസത്തിലാണ്. ഇന്ത്യൻ സഖ്യത്തിന് 295 സീറ്റ് ലഭിക്കും.'- കെസി വേണുഗോപാല്‍ പറഞ്ഞു.

എക്‌സിറ്റ് പോൾ പ്രവചനങ്ങള്‍ സൈക്കോളജിക്കൽ ഗെയിമാണെന്ന് പറഞ്ഞ ജയറാം രമേശ് നേരത്തെ തന്നെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയിരുന്നു. അതേസമയം, കോൺഗ്രസ് ഇന്ന് (02-06-2024) പാർട്ടി സ്ഥാനാർഥികളുമായി യോഗം ചേർന്നു. ഇന്ത്യ സഖ്യത്തിന്‍റെ പ്രതിനിധികള്‍ ഇന്ന് (02-06-2024) വൈകിട്ട് 4.30-ന് ന്യൂഡൽഹിയിലെ നിർവചൻ സദനിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും.

ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രകാരം ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ 361-401 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ ബ്ലോക്ക് 131-166 സീറ്റുകൾ നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. മറ്റ് പാർട്ടികൾക്ക് 8 മുതൽ 20 വരെ സീറ്റുകൾ നേടുമെന്നുമാണ് പ്രവചനം.

റിപ്പബ്ലിക് പിമാർക് എക്സിറ്റ് പോൾ പ്രകാരം, 543 സീറ്റുകളിൽ 359 എൻഡിഎയ്ക്കും 154 ഇന്ത്യ സഖ്യത്തിന് 30 മറ്റുള്ളവർക്കുമാണ് പ്രവചിക്കുന്നത്. റിപ്പബ്ലിക് മാട്രിസ് പോൾ എൻഡിഎയ്ക്ക് 353-368 സീറ്റുകളും ഇന്ത്യ സഖ്യത്തിന് 118-113 സീറ്റുകളും മറ്റുള്ളവർക്ക് 43-48 സീറ്റുകളും പ്രവചിക്കുന്നു. ന്യൂസ് എക്‌സ് ഡൈനാമിക്‌സ് എൻഡിഎയ്ക്ക് 371 സീറ്റുകളും ഇന്ത്യ ബ്ലോക്കിന് 125 സീറ്റുകളും മറ്റുള്ളവർക്ക് 47 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്.

EXIT POLL RESULTS (ETV Bharat)

Also Read :എക്‌സിറ്റ് പോളുകൾ ഫലിക്കുമോ? മുൻകാല പ്രവചനങ്ങളിലേക്ക് ഒരെത്തിനോട്ടം - Exit Polls Fared In 2014 And 2019

ABOUT THE AUTHOR

...view details