വാഷിങ്‌ടൺ: ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയും നടത്താന്‍ കോൺഗ്രസ് രാഷ്ട്രീയപരമായി നിർബന്ധിതരായെന്ന് രാഹുൽ ഗാന്ധി. യുഎസ് സന്ദർശനത്തിനിടെ വാഷിങ്‌ടണ്‍ ഡിസിയിൽ നടത്തിയ പ്രസ് മീറ്റിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
മോദി അധികാരത്തിലെത്തിയതോടെ ഇന്ത്യയിൽ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. അതുവരെ കണ്ടിട്ടില്ലാത്ത ആക്രമണകരമായ ഒരു ഘട്ടത്തിലേക്കാണ് 2014 ഓടെ ഇന്ത്യ കടന്നത്. മാധ്യമങ്ങളും കോടതികളും ഉൾപ്പെടെയുള്ള ജനാധിപത്യ വ്യവസ്ഥിതികളെല്ലാം പ്രവർത്തനരഹിതമായി. ജനങ്ങളിലേക്കെത്താൻ പ്രതിപക്ഷത്തിന് മുന്നിൽ പിന്നീട് അവശേഷിച്ചിരുന്ന ഒരേ ഒരു വഴി ഭാരത് ജോഡോ യാത്രയായിരുന്നുവെന്നും രാഹുൽ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഭാരത് ജോഡോ യാത്ര തനിക്ക് വ്യക്തിപരം കൂടി ആയിരുന്നു. തന്‍റെ രാജ്യത്ത് എന്തൊക്കെ നടക്കുന്നു എന്ന നേരിട്ട് കണ്ടറിയാൻ ചെറുപ്പം മുതലേ ആഗ്രഹിച്ചിരുന്നു. 2014 ന് മുൻപ് കന്യാകുമാരി മുതൽ കശ്‌മീർ വരെ നടക്കുക എന്ന ആശയം കേട്ടാൽ ഒരുപക്ഷെ ഞാൻ ചിരിക്കുമായിരുന്നു.
പക്ഷെ നിലവിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മോദി ഭരണത്തിന് കീഴിൽ മാധ്യമങ്ങൾ അടിച്ചമർത്തപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങൾ നിയന്ത്രിക്കപ്പെട്ടു. സർക്കാർ ഏജൻസികൾ പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള ആയുധമായി. ഈ രാഷ്ട്രീയ സാഹചര്യത്തിൽ ഭാരത് ജോഡോ യാത്ര അതിന്‍റെ ലക്ഷ്യം കണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Also Read:'മോദിയെ അധികാരത്തിലേറ്റിയ സഖ്യം പിളര്‍ന്നു, അദ്ദേഹം അസ്വസ്ഥനാണ്': രാഹുല്‍ ഗാന്ധി