കേരളം

kerala

ETV Bharat / bharat

"മധുരമായ ബന്ധങ്ങളുടെയും അവിസ്മരണീയ സംഭാഷണങ്ങളുടെയും രാത്രി!" കാശ്മീർ സന്ദർശനം മധുരകരമാക്കി രാഹുൽ ഗാന്ധി - Rahul Gandhi Kashmir Visit - RAHUL GANDHI KASHMIR VISIT

കാശ്മീർ നഗരവീഥികളിലൂടെ പരമ്പരാഗത ഭക്ഷണം ആസ്വദിക്കാനെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കാശ്മീരിൽ എത്തിയപ്പോഴാണ് രാഹുൽ തിരക്കേറിയ നഗരവീഥികളിലൂടെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത്. പാർട്ടി നേതാക്കളുമായും രാഹുൽ കൂടിക്കാഴ്ച നടത്തി.

Etv Bharat
Etv Bharat (Etv Bharat)

By ETV Bharat Kerala Team

Published : Aug 22, 2024, 6:44 PM IST

ശ്രീനഗർ: തെഞ്ഞെടുപ്പിന് മുന്നോടിയായി കാശ്‌മീർ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി പരമ്പരാഗത ഭക്ഷണം ആസ്വദിക്കാൻ തിരക്കേറിയ കാശ്‌മീർ തെരുവുകളിലെത്തി. ബുധനാഴ്‌ച വൈകീട്ടായിരുന്നു രാഹുൽ ഗാന്ധി രണ്ട് ദിവസം നീണ്ട നിൽക്കുന്ന സന്ദർശനത്തിനായി കാശ്‌മീരിൽ എത്തിയത്. ശ്രീനഗറിലെ ഗുപ്‌കർ റോഡിലെ സ്വകാര്യ ഹോട്ടലിലാണ് രാഹുൽ തങ്ങിയത്. ഇതിനിടയിലാണ് തന്‍റെ വലിയ സുരക്ഷാ സംഘത്തെ അത്ഭുതപ്പെടുത്തികൊണ്ട് രാഹുൽ തെരുവിലേക്കിറങ്ങിയത്. ലാൽചൗക്കിനടുത്തുള്ള നഗരത്തിലെ തിരക്കേറിയ റസിഡൻസി റോഡ് ഏരിയയിലേക്കാൻ രാഹുൽ പോയത്.

അവിടെ നിന്നും കാശ്‌മീരി രുചികൾക്ക് പേര് കേട്ട അഹ്ദൂസ് ഹോട്ടൽ ആൻഡ് റെസ്‌റ്ററൻ്റിൽ നിന്നും പരമ്പരാഗത ഭക്ഷണമായ ടവസ്‌വാൻ ട്രാമി' ഓർഡർ ചെയ്‌തു. 'മീത്തിമാസ്', 'തബക് മാസ്', 'കബാബ്', 'ചിക്കൻ' തുടങ്ങിയ പരമ്പരാഗത വിഭവങ്ങൾ വസ്‌വാൻ ട്രാമിയിൽ ഉണ്ടായിരുന്നു . ഒടുവിൽ റിഷ്‌ത', 'രോഗൻ ജോഷ്', 'ഗോസ്‌തബ' തുടങ്ങിയ മധുര വിഭവങ്ങളും കഴിച്ചാണ് രാഹുൽ ഹോട്ടലിൽ നിന്നിറങ്ങിയത്. രാത്രി താമസത്തിനായി ഹോട്ടലിലേക്ക് തിരിച്ച് പോകുന്നതിന് മുമ്പ് ലാൽ ചൗക്കിന് സമീപമുള്ള പ്രാദേശിക ഐസ്‌ക്രീം പാർലറായ എറിനയിലെത്തി രാഹുൽ ഐസ്‌ക്രീം ആസ്വദിച്ചു.

ഹോട്ടലിലും ഐസ്‌ക്രീം പാർലറിലുമായി ധാരാളം പേരാണ് രാഹുൽ ഗാന്ധിയെ കാണാൻ എത്തിയത്. ഇവർ കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും രാഹുൽ ഗാന്ധിയോട് സ്നേഹം പ്രകടിപ്പിക്കുന്നതും വിഡിയോയിൽ കാണാം. മധുരമായ ബന്ധങ്ങളുടെയും അവിസ്‌മരണീയ സംഭാഷണങ്ങളുടെയും ഒരു രാത്രി! എന്നായിരുന്നു ഈ സന്ദർശനത്തെക്കുറിച്ച് കോൺഗ്രസ് എക്‌സിൽ കുറിച്ചത്.

രാഹുൽ ഗാന്ധിയുടെ കൂടെ മല്ലിഗാർജ്ജുൻ ഗാർഗെയും കാശ്‌മീർ സന്ദർശനത്തിനെത്തിയിട്ടുണ്ട്. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ ഇരുനേതാക്കളും പാർട്ടി പ്രവർത്തകരുമായി ചർച്ച ചെയ്യും.

Also Read:തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ഇടവേളയെടുത്ത് മധുരപലഹാരക്കട സന്ദർശിച്ച് രാഹുൽ ഗാന്ധി

ABOUT THE AUTHOR

...view details