കേരളം

kerala

ETV Bharat / bharat

ന്യായ് യാത്ര അവസാന ഘട്ടത്തിലേക്ക്; മാര്‍ച്ച് 10 ന് മഹാരാഷ്‌ട്രയില്‍ പ്രവേശിക്കും - ഭാരത് ജോഡോ ന്യായ് യാത്ര

മാര്‍ച്ച് രണ്ടിന് രാജസ്ഥാനിലെ ധോൽപൂരിൽ നിന്ന് പുനരാരംഭിക്കുന്ന യാത്ര അന്നേ ദിവസം തന്നെ മധ്യപ്രദേശിലേക്ക് കടക്കും.

Bharat jodo nyay yatra  Nyay Yatra  ന്യായ് യാത്ര അവസാന ഘട്ടത്തിലേക്ക്  ഭാരത് ജോഡോ ന്യായ് യാത്ര  രാഹുല്‍ ഗാന്ധി
Bharat jodo nyay yatra

By ETV Bharat Kerala Team

Published : Mar 1, 2024, 4:08 PM IST

മുംബൈ :രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മാര്‍ച്ച് 10 ന് ഗുജറാത്തില്‍ നിന്നും മഹാരാഷ്‌ട്രയിലെ നന്ദുർബാർ ജില്ലയിലേക്ക് കടക്കും.(Rahul Gandhi's Bharat Jodo Nyay Yatra will reach Maharashtra's Nandurbar district from Gujarat on March 10) നന്ദുർബാറിൽ നിന്ന് ധൂലെ, മാലേഗാവ്, നാസിക്ക് എന്നിവിടങ്ങളിലേക്കായിരിക്കും യാത്ര നീങ്ങുക. അവിടെ, ശ്രീരാമന്‍റെ കലാരം ക്ഷേത്രത്തിലും ശിവന്‍റെ ത്രയംബകേശ്വര്‍ ക്ഷേത്രത്തിലും രാഹുല്‍ ഗാന്ധി പ്രാർഥന നടത്തും. ശേഷം താനെയിലെ ബിവണ്ടിയില്‍ നടക്കുന്ന പൊതുചടങ്ങില്‍ രാഹുല്‍ ഗാന്ധി റാലിയെ അഭിസംബോധന ചെയ്യും. മാര്‍ച്ച് 13 നോ 14 നോ യാത്ര മുംബൈയില്‍ സമാപിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധിക്ക് കേംബ്രിഡ്‌ജ് സർവകലാശാലയിൽ ക്ലാസുകളുള്ളതിനാലും ന്യൂഡൽഹിയില്‍ ചില പ്രധാന യോഗങ്ങളിൽ പങ്കെടുക്കാനുള്ളതുകൊണ്ടും ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ ന്യായ് യാത്രയ്ക്ക് അവധിയായിരിക്കുമെന്ന് പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നാളെ (02-03-2024) രാജസ്ഥാനിലെ ധോൽപൂരിൽ നിന്ന് പുനരാരംഭിക്കുന്ന യാത്ര നാളെ തന്നെ മധ്യപ്രദേശിലേക്ക് കടക്കും.

മണിപ്പൂരില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 15 സംസ്ഥാനങ്ങളിലൂടെ കടന്ന് 6,700 കിലോമീറ്റർ പൂര്‍ത്തിയാക്കുകയാണ്. ജനുവരി പതിനാലിനാണ് യാത്ര മണിപ്പൂരില്‍ നിന്ന് ആരംഭിച്ചത്.

Also Read : ബിജെപിക്കെതിരെ ശക്തമായ എതിർപ്പ്‌, ഭാരത് ജോഡോ ന്യായ് യാത്രയെ അഭിനന്ദിച്ച് ഗൗരവ് ഗഗോയ്

ABOUT THE AUTHOR

...view details