തിരുപ്പതി (ആന്ധ്രാപ്രദേശ്): ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമാണ് തിരുപ്പതി. സ്വർണ സമർപ്പണത്തിന്‍റെ പേരിലും ക്ഷേത്രം പ്രസിദ്ധമാണ്. തിരുപ്പതി വെങ്കിടേശ്വരന്‍റെ ദർശനം ലഭിക്കുന്നത് പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം.
ഇപ്പോഴിതാ തിരുപ്പതി ദർശനം നടത്തി ജനശ്രദ്ധ നേടിയിരിക്കുകയാണ് പൂനെയിൽ നിന്നുള്ള ഒരു വ്യവസായി കുടുംബം. ബിസിനസുകാരനായ സണ്ണി നാനാ സാഹെബ് വാഗ്‌ചൗരിയും കുടുംബവുമാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.
ഇന്ന് (ഓഗസ്‌റ്റ് 23) രാവിലെയാണ് ഇവർ തിരുപ്പതി ക്ഷേത്ര ദർശനം നടത്തിയത്. ഇതിലെന്താണിത്ര പ്രത്യേകത എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകുമല്ലേ?. തിരുപ്പതി വെങ്കിടേശ്വരനെ കാണാൻ കിലോ കണക്കിന് സ്വർണം ധരിച്ച്, സ്വർണം പൂശിയ കാറിലാണ് ഇവർ വന്നിറങ്ങിയത് എന്നാതാണ് പ്രത്യേകത.