കേരളം

kerala

ETV Bharat / bharat

ഇന്നലെ പലസ്‌തീന്‍, ഇന്ന് ബംഗ്ലാദേശിലെ ന്യൂനപക്ഷം; വീണ്ടും രാഷ്‌ട്രീയം 'പറഞ്ഞ്' പ്രിയങ്കയുടെ ബാഗുകള്‍ - PRIYANKA GANDHI WITH BANGLADESH BAG

ബംഗ്ലാദേശിൽ അതിക്രമങ്ങൾ നേരിടുന്ന ഹിന്ദുക്കൾക്കും ക്രിസ്‌ത്യാനികൾക്കുമായി പ്രിയങ്ക ഗാന്ധി രംഗത്ത്.

PARLIAMENT WINTER SESSION 2024  LATEST NEWS IN MALAYALAM  പ്രിയങ്ക ഗാന്ധി ബാഗ്  PRIYANKA GANDHI BANGLADESH CONFLICT
Priyanka Gandhi (PTI, IANS)

By ETV Bharat Kerala Team

Published : Dec 17, 2024, 1:16 PM IST

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കായി കോണ്‍ഗ്രസും പ്രിയങ്ക ഗാന്ധിയും രംഗത്ത്. ബംഗ്ലാദേശിൽ അതിക്രമങ്ങൾ നേരിടുന്ന ഹിന്ദുക്കൾക്കും ക്രിസ്‌ത്യാനികൾക്കും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി ഉൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധം നടത്തി.

'ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്‌ത്യാനികള്‍ക്കും ഒപ്പം നില്‍ക്കണം'- എന്ന് എഴുതിയ ബാഗുമായാണ് ഇവര്‍ ഇന്ന് പാര്‍ലമെന്‍റിലേക്ക് എത്തിയത്. ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നു. രാജ്യത്തെ ഹിന്ദുക്കളുടെയും ക്രിസ്‌ത്യാനികളുടെയും സുരക്ഷ ഉറപ്പാക്കാൻ ധാക്കയുമായി നയതന്ത്രപരമായി ഇടപെടണമെന്ന് അവർ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കഴിഞ്ഞ ദിവസം പലസ്‌തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി ആയിരുന്നു പ്രിയങ്ക പാര്‍ലമെന്‍റില്‍ എത്തിയത്. പലസ്‌തീൻ എന്ന് എഴുതിയ ബാഗില്‍ പാതിമുറിച്ച തണ്ണിമത്തനും സമാധാനത്തിന്‍റെ വെള്ളരി പ്രാവുമുണ്ടായിരുന്നു. ഇസ്രയേല്‍ അധിനിവേഷത്തിന്‍റെ പശ്ചാത്തലത്തില്‍ പലസ്‌തീൻ ഐക്യദാര്‍ഢ്യത്തിന്‍റെ ആഗോള അടയാളമാണ് പാതി മുറിച്ച തണ്ണിമത്തൻ.

രണ്ട് ദിവസങ്ങള്‍ മുമ്പ് ഡൽഹിയിലെ പലസ്‌തീൻ എംബസിയുടെ ചുമതലയുള്ള അബേദ് എൽറാസെഗ് അബു ജാസറുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് 'പലസ്‌തീൻ' ബാഗ് അണിഞ്ഞ് പ്രിയങ്ക പാര്‍ലമെന്‍റിലെത്തിയത്. എന്നാല്‍ പ്രിയങ്കയുടെ നടപടിയെ ബിജെപി വിമര്‍ശിച്ചു.

ALSO READ: 'ഭരണഘടന കത്തിച്ചവരാണ് ആര്‍എസ്‌എസ്‌, ത്രിവര്‍ണ പതാക അംഗീകരിക്കാത്തവര്‍', കോണ്‍ഗ്രസിനെ പഠിപ്പിക്കാൻ വരേണ്ടെന്ന് ഖാര്‍ഗെ - MALLIKARJUN KHARGE AGAINST RSS

പലസ്‌തീന് ഒപ്പം നില്‍ക്കുന്ന പ്രിയങ്ക എന്തു കൊണ്ട് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കായി ശബ്‌ദം ഉയർത്തുന്നില്ലെന്ന് ബിജെപി നേതാവ് സംപിത് ബാത്ര ചോദിച്ചു. പ്രിയങ്ക മുസ്ലീം ലീഗ് അജണ്ട നടപ്പാക്കുകയും വിഭജന രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കുകയുമാണെന്ന് ബിജെപി നേതാവ് അനിർബൻ ഗാംഗുലി ആരോപിച്ചു. ഇതിന് പിന്നാലെയായിരുന്നു ശൂന്യവേളയിൽ പ്രിയങ്ക ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കായി സംസാരിച്ചത്.

ABOUT THE AUTHOR

...view details