റായ്ബറേലി : രാഹുല്‍ ഗന്ധിക്ക് വേണ്ടി റായ്‌ബറേലിയില്‍ പ്രചാരണം നടത്തവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. 'നരേന്ദ്ര മോദി കഴിഞ്ഞ 10 വർഷമായി വാരണാസിയിൽ നിന്നുള്ള എംപിയാണ്. എന്നാൽ അദ്ദേഹം അവിടെ ഒരു ഗ്രാമം പോലും സന്ദർശിക്കുകയോ ഒരു കർഷകനോട് പോലും അവരുടെ ജീവിതത്തെ കുറിച്ച് ചോദിക്കുകയോ ചെയ്‌തിട്ടില്ല.'-പ്രിയങ്ക ഗാന്ധി പറഞ്ഞു.
സ്വകാര്യവത്കരണം ഒരു മോശമായ സംഗതി അല്ലെന്നും എന്നാൽ പ്രധാനമന്ത്രി രാജ്യത്തിന്‍റെ മുഴുവൻ സമ്പത്തും നാലോ അഞ്ചോ സമ്പന്നർക്ക് നൽകിയാൽ അത് ശരിയാവില്ലെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തെ കൽക്കരി, വൈദ്യുതി, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയെല്ലാം ഇന്ന് പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ പക്കലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.