ന്യൂഡൽഹി:76-ാമത് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്ലിനെ പിന്തുണച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബിൽ സംയുക്ത പാർലമെൻ്ററി സമിതിയുടെ പരിഗണനയിൽ ഇരിക്കവെയാണ് രാഷ്ട്രപതി ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടിയിലൂടെ ഭരണസ്ഥിരത ഉറപ്പാക്കാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു. ഇത് സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും ദ്രൗപതി മുർമു ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നത് ഭരണഘടനയാണ്. ഭരണഘടന നിലവില്‍ വന്നതിന് ശേഷമുള്ള 75 വര്‍ഷങ്ങള്‍ നമ്മുടെ റിപ്പബ്ലിക്കിൻ്റെ പുരോഗതിക്ക് സാക്ഷ്യം വഹിച്ചുവെന്ന് അവർ പറഞ്ഞു. സമഗ്രമായ വളര്‍ച്ചയാണ് ഈ പുരോഗതിയുടെ അടിത്തറ. അതുവഴി വികസനത്തിൻ്റെ നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേർന്നുവെന്ന് അവർ പറഞ്ഞു. പൊതുക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതൽ പ്രാധാന്യം നല്‍കിയെന്നും പാര്‍പ്പിടം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെ ജനങ്ങളുടെ അവകാശങ്ങളാക്കി മാറ്റിയെന്നും രാഷ്ട്രപതി പറഞ്ഞു.