ഹൈദരാബാദ് : വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ പത്തിലധികം സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. തെലങ്കാനയിലെ ബിജെപിയുടെ വിജയം സംബന്ധിച്ച് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന മോദി ഗ്യാരണ്ടി അംഗീകരിച്ച് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ചൊവ്വാഴ്‌ച (ഫെബ്രുവരി 21) മാധ്യമങ്ങളോട് പറഞ്ഞു (Goa Chief Minister Pramod Sawant).
വിജയം തേടിയൊരു വിജയ സങ്കല്‍പ യാത്ര :ലോക്‌സഭ തെരഞ്ഞടുപ്പില്‍ തെലങ്കാനയില്‍ വിജയം കൊയ്യാന്‍ ബിജെപി ശ്രമം തുടരുകയാണ്. സംസ്ഥാനത്തെ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലൂടെയുള്ള ബിജെപിയുടെ 'വിജയ സങ്കല്‍പ്പ യാത്ര' തുടരുകയാണ്. ഇന്നലെ (ഫെബ്രുവരി 20) ആരംഭിച്ച യാത്ര മാര്‍ച്ച് 1നാണ് അവസാനിക്കുക (Bharatiya Janata Party).
പാര്‍ട്ടിയുടെ വിജയ സങ്കല്‍പ യാത്ര ഏകദേശം ഒരു കോടി ജനങ്ങളില്‍ സ്വാധീനം ചെലുത്തുമെന്ന് തെലങ്കാന ബിജെപി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജി കിഷന്‍ റെഡ്ഡി പറഞ്ഞു. 33 ജില്ലകളിലെ 17 പാര്‍ലമെന്‍റ് മണ്ഡലങ്ങളിലൂടെ വിജയ സങ്കല്‍പ യാത്ര കടന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ പ്രധാനമന്ത്രി മോദിക്കായി തെലങ്കാനയുടെ പിന്തുണ തേടും (BJP In Telangana). തെലങ്കാനയില്‍ അസദുദ്ദീന്‍ ഒവൈസിയുടെ ഹൈദരാബാദ് സീറ്റ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ബിജെപി വിജയിക്കും. തെലങ്കാനയില്‍ ബിജെപി വിജയം കൊയ്യുന്ന സീറ്റുകളുടെ എണ്ണം ഇരട്ട സഖ്യയായിരിക്കുമെ'ന്നും കിഷന്‍ റെഡ്ഡി പറഞ്ഞു (Vijaya Sankalpa Yatra).
സംസ്ഥാനത്തെ ലോക്‌സഭ മണ്ഡലങ്ങള്‍(Constituencies In Telangana):തെലങ്കാനയിൽ 17 ലോക്‌സഭ മണ്ഡലങ്ങളാണുള്ളത് (Prime Minister Narendra Modi). അദിലാബാദ്, ഭുവനഗിരി, ചെവെല്ല, ഹൈദരാബാദ്, കരിംനഗർ, ഖമ്മം, മഹബൂബാബാദ്, മഹബൂബ്‌നഗർ, മൽകജ്‌ഗിരി, മേദക്, നാഗർകർണൂൽ, നൽഗൊണ്ട, നിസാമാബാദ്, പെദ്ദപല്ലെ, സെക്കന്തരാബാദ്, വാറങ്കൽ, സാഹിരാബാദ് എന്നിവയാണ് തെലങ്കാനയിലെ 17 മണ്ഡലങ്ങൾ. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 17ൽ ഒമ്പത് സീറ്റുകളിൽ ബിആർഎസ് വിജയിച്ചപ്പോൾ ബിജെപിയും കോൺഗ്രസും യഥാക്രമം നാലും മൂന്നും സീറ്റുകൾ നേടി. ഇത്തവണ ഏപ്രിൽ-മെയ് മാസങ്ങളിലായി ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ.