എംഎല്‍എസ് കപ്പ് പ്ലേ ഓഫില്‍ നിന്നും ലയണല്‍ മെസിയുടെ ഇന്‍റര്‍ മയാമി പുറത്ത്. ചേസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അറ്റ്‌ലാന്‍റ യുണൈറ്റഡാണ് ലയണല്‍ മെസിയേയും സംഘത്തേയും പരാജയപ്പെടുത്തിയത്. ബെസ്റ്റ് ഓഫ് ത്രീയിലെ അവസാന മത്സരത്തില്‍ 2-3 എന്ന സ്കോറിനാണ് ഇന്‍റര്‍ മയാമി തോല്‍വി ഏറ്റുവാങ്ങിയത്.
ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്‍റര്‍ മയാമി മത്സരം കൈവിട്ടത്. 17-ാം മിനിറ്റില്‍ മതിയസ് റോയസിലൂടെയായിരുന്നു ഇന്‍റര്‍ മയാമി ലീഡ് പിടിച്ചത്. 19-ാം മിനിറ്റില്‍ തന്നെ ഈ ഗോളിന് മറുപടി നല്‍കാൻ അറ്റ്‌ലാന്‍റ യുണൈറ്റഡിനായി.
THAT’S WHAT GRIT DO.#UniteThe404 pic.twitter.com/uSB6qEj0fw
— Atlanta United FC (@ATLUTD) November 10, 2024
ജമാല്‍ തിയരെയിലൂടെയാണ് അറ്റ്‌ലാന്‍റ സമനില പിടിച്ചത്. 21-ാം മിനിറ്റില്‍ തിയരെ അറ്റ്‌ലാന്‍റയുടെ ലീഡ് ഉയര്‍ത്തി. ആദ്യ പകുതിയില്‍ പിന്നീട് ഗോളുകളൊന്നും പിറന്നില്ല.
CABEZAZO DEL MEJOR DE TODOS LOS TIEMPOS ‼️🐐✨ pic.twitter.com/r1AkXEYI2j
— Inter Miami CF (@InterMiamiCF) November 10, 2024
രണ്ടാം പകുതിയില്‍ ലയണല്‍ മെസിയിലൂടെ ഇന്‍റര്‍ മയാമി നിര്‍ണായകമായ സമനില കണ്ടെത്തി. 65-ാം മിനിറ്റില്‍ ഹെഡറിലൂടെയാണ് മെസി ഗോള്‍ നേടിയത്. എന്നാല്‍, 76-ാം മിനിറ്റില്‍ ബാര്‍ട്ടോസ് സ്ലിസ് അറ്റ്‌ലാന്‍റയുടെ വിജയഗോള്‍ നേടുകയായിരുന്നു.
മേജര്‍ ലീഗ് സോക്കറില്‍ ഈസ്റ്റേണ്‍ കോണ്‍ഫറൻസില്‍ ഒന്നാം സ്ഥാനക്കാരായി സപ്പോര്‍ട്ടേര്‍സ് ഷീല്‍ഡും നേടിയാണ് ഇന്‍റര്‍ മയാമി പ്ലേ ഓഫ് കളിക്കാനെത്തിയത്. 34 ലീഗ് മത്സരങ്ങളില്‍ നിന്നും 22 ജയവും 8 സമനിലയും വഴങ്ങിയ ഇന്‍ററിന് 74 പോയിന്‍റായിരുന്നു ഉണ്ടായിരുന്നത്.
Bartosz Slisz said SURPRISE! 🤩#UniteThe404 x #MLSCupPlayoffs pic.twitter.com/TO8DcZOhnW
— Atlanta United FC (@ATLUTD) November 10, 2024
ഈസ്റ്റേണ്‍ കോണ്‍ഫറൻസില്‍ 9-ാം സ്ഥാനക്കാരായി ഫിനിഷ് ചെയ്‌ത അറ്റ്‌ലാന്‍റ വൈല്‍ഡ് കാര്‍ഡ് മത്സരം കളിച്ചാണ് പ്ലേ ഓഫിലേക്ക് എത്തിയത്. നേരത്തെ, ലീഗ് സ്റ്റേജിലെ 34 മത്സരങ്ങളില്‍ 10 ജയവും 10 സമനിലയും മാത്രമായിരുന്നു അവര്‍ നേടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്ലേ ഓഫിലെ ബെസ്റ്റ് ഓഫ് ത്രീ പോരാട്ടങ്ങളില്‍ ഇന്‍റര്‍ മയാമിക്കെതിരെ രണ്ട് ജയങ്ങളാണ് അറ്റ്‌ലാന്‍റ യുണൈറ്റഡ് നേടിയത്. അതേസമയം, സെമി ഫൈനലില്‍ ഈസ്റ്റേണ്‍ കോണ്‍ഫറൻസിലെ നാലാം സ്ഥാനക്കാരായ ഒര്‍ലാൻഡോ സിറ്റിയെ ആണ് അറ്റ്‌ലാന്‍റ യുണൈറ്റഡ് നേരിടുക. ന്യൂയോര്‍ക്ക് സിറ്റി എഫ്‌സിയും ന്യൂയോര്‍ക്ക് റെഡ് ബുള്‍സും തമ്മിലാണ് മറ്റൊരു സെമി ഫൈനല്‍.
Also Read: മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുടര്‍ച്ചയായ നാലാം തോല്‍വി, ഗ്വാര്‍ഡിയോളയുടെ കരിയറിലും ഇതാദ്യം!