ന്യൂഡല്‍ഹി:ലോക്‌സഭ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ ലോക്‌സഭ പ്രസംഗത്തിന് പിന്നാലെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്യും. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മോദി മറുപടി നല്‍കും. പാര്‍ലമെന്‍റിലെ പ്രസംഗത്തിന് മുമ്പ് ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ പാര്‍ലമെന്‍ററി കക്ഷി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു.
മൂന്നാം വട്ടവും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് മോദി തന്‍റെ എംപിമാരെ അഭിസംബോധന ചെയ്യുന്നത്. ആരോഗ്യ കുടുംബക്ഷേമ സ്റ്റാന്‍ഡിങ്ങ് സമിതിയുടെ റിപ്പോര്‍ട്ടിലെ 143, 154 റിപ്പോര്‍ട്ടുകളിലെ നിരീക്ഷണങ്ങളുടെയും ശുപാര്‍ശകളുടെയും നടപ്പാക്കലിന്‍റെ സ്ഥിതി സംബന്ധിച്ച് ആരോഗ്യമന്ത്രി ജെ പി നദ്ദ പ്രസ്‌താവന നടത്തും. വകുപ്പിന് വേണ്ട ഗ്രാന്‍റുകളുടെ ആവശ്യവും അദ്ദേഹം അവതരിപ്പിക്കും.