തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ ഫൈനൽ റൗണ്ടെന്ന സ്വപ്‌ന നേട്ടത്തിലേക്ക് കേരള ടീമിനെ നയിച്ചത് ടീമംഗങ്ങളുടെ കഠിനപ്രയത്നവും ഒത്തൊരുമയുമാണെന്ന് കേരള മുൻ രഞ്ജി ടീം കോച്ച് ബിജു ജോർജ്. വർഷങ്ങളുടെ കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമായത്. കോച്ച് അമെയ് ഖുറാസിയയുടെ സാന്നിധ്യം ടീമിന് പുത്തൻ ഉണർവ്വ് നൽകിയിട്ടുണ്ടെന്ന് ടീമിന്‍റെ പ്രകടനം തന്നെ വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പ്രദേശികമായി തന്നെ താഴെ തട്ടിലും ടീമിന്‍റെ നേട്ടം പ്രതിഫലിക്കും. ക്രിക്കറ്റ് സാമ്പത്തിക നേട്ടമില്ലാത്ത മത്സരമാണെന്ന അപഖ്യാതിക്കും ഇത് തിരിച്ചടിയാണ്. വൈറ്റ് ബോളിൽ കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് ടീമുകളിൽ ഒന്നാണെന്ന് വ്യക്തമാണ്. ഇപ്പൊൾ റെഡ് ബോളിലും കേരളം മിന്നും പ്രകടനമാണ് കാഴ്‌ച വച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വുമൺസ് ക്രിക്കറ്റിലാണ് മുമ്പ് കേരളം ഫൈനലിൽ എത്തുന്നത്. ഇപ്പൊൾ മെൻസ് ടീമും സ്വപ്‌ന നേട്ടത്തിനരികിൽ എത്തി. ഔദ്യോഗികമായി ഇന്നിങ്സ് തീർന്നാൽ മാത്രമേ ഫൈനൽ പ്രവേശനം അന്തിമമാകൂ. 99.9 ശതമാനവും കേരളം തന്നെ ഫൈനലിൽ പ്രവേശിക്കും. എന്നാൽ കേരളം അതിന് വഴങ്ങില്ലെന്ന് നിലവിലെ പ്രകടനത്തിൽ നിന്നും ആത്മവിശ്വാസത്തോടെ പറയാനാകുമെന്നും ബിജു ജോർജ് ഇടിവി ഭാരതിനോട് പറഞ്ഞു.
കേരളത്തിന്‍റെ മുഴുവൻ വിക്കറ്റും വീണാലും വൈകിട്ട് 4 മണിക്ക് മുന്നോടിയായി ഗുജറാത്ത് കേരളത്തിന്‍റെ ലീഡ് നേടണം. ഇതിനിടെ 3 മണിക്ക് ടീ ബ്രേക്കിനായും കളി പിരിയും.
Also Read: രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം; ഒന്നാം ഇന്നിങ്‌സ് ലീഡോടെ ഫൈനലിലേക്ക്