കേരളം

kerala

ETV Bharat / bharat

'വഖഫ് വോട്ട് ബാങ്കിനായി കോണ്‍ഗ്രസ് സൃഷ്‌ടിച്ചത്, അതിന് ഭരണഘടനയില്‍ സ്ഥാനമില്ല': പ്രധാനമന്ത്രി - NARENDRA MODI ON WAQF ACT

വഖഫിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക നീതിക്ക് എതിരാണ് വഖഫ് എന്ന് മോദി പറഞ്ഞു.

WAQF BOARD  MODI ON WAQF  CONGRESS ON WAQF  ASSEMBLY ELECTION 2024
PM Modi addresses the gathering during the BJP's victory celebration (ANI)

By ETV Bharat Kerala Team

Published : Nov 24, 2024, 6:57 AM IST

ന്യൂഡൽഹി:വഖഫ് നിയമത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രീണനത്തിനായി നിയമങ്ങള്‍ ഉണ്ടാക്കിയ കോണ്‍ഗ്രസ് ഇതിലൂടെ വോട്ട് ബാങ്ക് ഉയര്‍ത്താനാണ് ശ്രമിച്ചത്. കോണ്‍ഗ്രസ് ഒരുകാലത്ത് ജാതിവിഭജനത്തിനെതിരെ സംസാരിച്ചിരുന്നു.

എന്നാല്‍, ഇന്ന് ഈ കുടുംബം തന്നെ ജാതിയുടെ വിഷം പ്രചരിപ്പിക്കുന്നു. വഖഫ് സാമൂഹിക നീതിക്ക് എതിരാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു മോദിയുടെ പ്രതികരണം.

സുപ്രീം കോടതിയുടെ ഉത്തരവുകളെ പോലും മാനിക്കാൻ കോണ്‍ഗ്രസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന് ഉദാഹരണമാണ് വഖഫ് ബോര്‍ഡ്. 2014ല്‍ അധികാരം നഷ്‌ടമാകുന്നതിന് മുന്‍പ് ഡല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും പല സ്വത്തുക്കളും കോണ്‍ഗ്രസ് വഖഫ് ബോര്‍ഡിന് കൈമാറിയിരുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പ്രതിപക്ഷത്തിന്‍റെ നിഷേധാത്മക രാഷ്‌ട്രീയത്തെ നിരാകരിക്കുന്നതാണ് മഹാരാഷ്‌ട്രയിലെ ജനവിധിയെന്നും മോദി പറഞ്ഞു. വികസനം, സദ്ഭരണം, യഥാർഥ സാമൂഹിക നീതി എന്നിവയുടെ വിജയത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. വഞ്ചനയുടെയും വിഭജന രാഷ്ട്രീയത്തിൻ്റെയും കുടുംബ രാജവംശത്തിൻ്റെയും ശക്തികൾ പരാജയപ്പെട്ടിരിക്കുകയാണ്.

വികസിത ഇന്ത്യയ്‌ക്കായുള്ള പോരാട്ടം മഹാരാഷ്‌ട്രയും ശക്തമാക്കി. തുടര്‍ച്ചയായ മൂന്നാം തവണയാണ് മഹാരാഷ്‌ട്രയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നത്. എല്ലാ ജനവിഭാഗങ്ങളും ബിജെപിയ്‌ക്ക് വോട്ട് നല്‍കി.

ജനങ്ങളുടെ മാറിയ ഈ ചിന്താഗതിയെ മനസിലാക്കാൻ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. യാഥാര്‍ഥ്യം എന്താണെന്ന് മനസിലാക്കാൻ അവര്‍ ശ്രമിക്കുന്നില്ല. വോട്ടര്‍മാര്‍ അസ്ഥിരത ആഗ്രഹിക്കുന്നില്ല, രാജ്യത്തിന്‍റെ പ്രഥമ വികാരത്തോടൊപ്പമാണ് അവര്‍ നിലകൊള്ളുന്നത്. കോണ്‍ഗ്രസിനെ പുര്‍ണമായും ജനം തുടച്ചുനീക്കാൻ തുടങ്ങിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, എൻസിപിയും (എസ്‌പി) ശിവസേനയും (യുബിടി) മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവരെ അമ്പരപ്പിക്കുന്ന ഫലമാണ് ഇക്കുറി മഹാരാഷ്‌ട്രയില്‍. മഹാരാഷ്‌ട്രയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം ഇത്ര വലിയ നേട്ടമുണ്ടാക്കുന്നത്. 288 സീറ്റില്‍ 234 എണ്ണമാണ് മഹായുതി സ്വന്തമാക്കിയത്.

Also Read :മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ മിസ്റ്റർ ക്ലീൻ; മൂന്നാമതും മുഖ്യമന്ത്രി പദം അലങ്കരിക്കുമോ ഫഡ്‌നാവിസ്?

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ