കേരളം

kerala

ETV Bharat / bharat

കാർഗിൽ വിജയ് ദിവസില്‍ അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് പ്രധാനമന്ത്രി; എതിര്‍ത്ത് പ്രതിപക്ഷം - PM Modi Defends Agnipath Scheme - PM MODI DEFENDS AGNIPATH SCHEME

ഇന്ത്യൻ സായുധ സേനയെ നവീകരിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാന പരിഷ്‌കാരമാണ് അഗ്നിപഥ് പദ്ധതിയെന്ന് പ്രധാനമന്ത്രി. കാർഗിൽ യുദ്ധവിജയത്തിന്‍റെ 25-ാം വാർഷികത്തിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

PM MODI AGNIPATH SCHEME  AGNIPATH SCHEME KARGIL VIJAY DIWAS  അഗ്നിപഥ് പദ്ധതി മോദി  കാർഗിൽ വിജയ് ദിവസ് അഗ്നിപഥ്
Agniveers undergoing physical training (ETV Bharat)

By ETV Bharat Kerala Team

Published : Jul 26, 2024, 2:59 PM IST

കാർഗിൽ (ലഡാക്ക്) :കാർഗിൽ വിജയ് ദിവസിന്‍റെ 25-ാം വാർഷികത്തിൽ സംസാരിക്കവേ അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സായുധ സേനയെ നവീകരിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാന പരിഷ്‌കാരമാണ് അഗ്നിപഥ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈന്യത്തെ യുവത്വമുള്ളതായി നിലനിർത്താനും തുടർച്ചയായി യുദ്ധത്തിന് യോഗ്യരാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു. ദേശീയ സുരക്ഷയെ സംബന്ധിച്ച വിഷയം പ്രതിപക്ഷ പാർട്ടികൾ രാഷ്‌ട്രീയവൽക്കരിക്കുകയാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.

കാർഗിൽ യുദ്ധ സ്‌മാരകത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പാർലമെന്‍ററി ചർച്ചകളിലും കമ്മറ്റികളിലും ദശാബ്‌ദങ്ങളായി ഉയരുന്ന ആശങ്ക, സൈന്യത്തിനുള്ളിലെ പ്രായമായവരുടെ കണക്ക് എന്ന വലിയ പ്രശ്‌നമാണ് അഗ്നിപഥ് പദ്ധതി അഭിസംബോധന ചെയ്യുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യൻ സൈനികരുടെ ശരാശരി പ്രായം ആഗോള ശരാശരിയേക്കാൾ കൂടുതലാണെന്നും ഈ വെല്ലുവിളിക്കുള്ള മറുപടിയാണ് അഗ്നിപഥ് പദ്ധതിയെന്നും പ്രധാന മന്ത്രി പറഞ്ഞു.

പെൻഷൻ ചെലവ് കുറയ്ക്കുന്നതിനാണ് പദ്ധതി അവതരിപ്പിച്ചതെന്ന പ്രതിപക്ഷത്തിന്‍റെ വിമര്‍ശനത്തെ അദ്ദേഹം നിരാകരിച്ചു. പ്രതിപക്ഷത്തിന്‍റെ മുൻകാല അഴിമതി ആരോപണങ്ങള്‍ എടുത്തുപറഞ്ഞ മോദി, അവര്‍ സൈന്യത്തിന്‍റെ ശക്തിക്ക് തുരങ്കം വെക്കുകയാണെന്നും ആരോപിച്ചു. അവര്‍ അഴിമതികളിലൂടെ നമ്മുടെ സേനയെ ദുർബലപ്പെടുത്തിയെന്നും പുതിയ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുപോലുള്ള ആധുനികവൽക്കരണ ശ്രമങ്ങളെ എതിർത്തെന്നും മോദി കുറ്റപ്പെടുത്തി.

അതേസമയം പ്രതിപക്ഷ നേതാക്കൾ അഗ്നിപഥ് പദ്ധതിയെ നിശിതമായി വിമർശിച്ചു. സൈന്യത്തിന്‍റെ ശേഷി ശക്തിപ്പെടുത്തുന്നതിന് ഈ പദ്ധതി അപര്യാപ്‌തമാണെന്ന് കോൺഗ്രസ് എംപി പി ചിദംബരം പറഞ്ഞു. ഒരു പ്രൊഫഷണൽ സൈന്യത്തിന് ആവശ്യമായ സമഗ്ര പരിശീലനവും ആനുകൂല്യങ്ങളും അഗ്നിപഥിന് കീഴിലുള്ള ഹ്രസ്വകാല റിക്രൂട്ട്‌മെന്‍റുകൾക്ക് ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ 24 മണിക്കൂറിനുള്ളില്‍ അഗ്‌നിപഥ് പദ്ധതി നിര്‍ത്തലാക്കുമെന്ന് സമാജ്‌വാദി പാർട്ടി എംപി അവധേഷ് പ്രസാദ് പ്രഖ്യാപിച്ചു. അഗ്നിപഥ് പദ്ധതി സൈന്യത്തിന് അപമാനമാണെന്നും അവധേഷ് പ്രസാദ് വിമര്‍ശിച്ചു.

ജമ്മു കശ്‌മീരിലെ വർദ്ധിച്ചുവരുന്ന സുരക്ഷ വെല്ലുവിളികളും മയക്കുമരുന്ന് കള്ളക്കടത്തും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് എംപി സുഖ്‌ജീന്ദർ സിങ് രൺധാവ ആശങ്ക പ്രകടിപ്പിച്ചത്. സൈനിക പരിഷ്‌കാരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഈ അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

Also Read :'യേ ദില്‍ മാംഗേ മോര്‍...': യുദ്ധമുഖത്തെ 'ഷേര്‍ഷാ'; ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ തങ്കലിപികളില്‍ കുറിച്ച പേര് 'ക്യാപ്റ്റൻ വിക്രം ബത്ര' - Captain Vikram Batra in kargil

ABOUT THE AUTHOR

...view details