കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രി ദ്രാസില്‍; യുദ്ധ സ്‌മാരകത്തിൽ പുഷ്‌പങ്ങള്‍ അർപ്പിച്ചു - PM Modi arrived in Dras - PM MODI ARRIVED IN DRAS

കാര്‍ഗില്‍ വിജയ്‌ ദിവസിന്‍റെ 25-ാം വാര്‍ഷികം ആചരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ദ്രാസിലെത്തി യുദ്ധ സ്‌മാരകത്തില്‍ പുഷ്‌പങ്ങള്‍ അർപ്പിച്ചു.

KARGIL VIJAY DIWAS  PM MODI SOLDIERS  പ്രധാനമന്ത്രി ദ്രാസില്‍ കാര്‍ഗില്‍  കാര്‍ഗില്‍ വിജയ്‌ ദിവസ്
PM Modi arrived in Dras (PM official Youtube Channel)

By ETV Bharat Kerala Team

Published : Jul 26, 2024, 9:57 AM IST

ന്യൂഡല്‍ഹി : കാര്‍ഗില്‍ വിജയ്‌ ദിവസിന്‍റെ 25-ാം വാര്‍ഷികം ആചരിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ദ്രാസിലെത്തി. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. ദ്രാസിലെ കാർഗിൽ യുദ്ധ സ്‌മാരകത്തിൽ പ്രധാനമന്ത്രി പുഷ്‌പങ്ങള്‍ അർപ്പിച്ചു.

കാർഗിൽ യുദ്ധത്തിലെ ധീര പോരാട്ടത്തെ അനുസ്‌മരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും സായുധ സേനാംഗങ്ങളെ ആദരിച്ചു. ഡൽഹിയിലെ ദേശീയ യുദ്ധസ്‌മാരകത്തിൽ പ്രതിരോധ മന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു.

Also Read :അതിര്‍ത്തി കടന്നെത്തി, പിന്നാലെ അധീനപ്പെടുത്തി; മഞ്ഞില്‍ 'മറഞ്ഞി'രുന്ന് പാകിസ്ഥാന്‍റെ ചതി - Kargil Vijay Divas

ABOUT THE AUTHOR

...view details