കേരളം

kerala

ETV Bharat / bharat

'വെറുപ്പിന്‍റെ കട'യ്‌ക്ക് മുന്നില്‍ 'സ്നേഹത്തിന്‍റെ കട' എന്ന ബോര്‍ഡ് വച്ച് അവര്‍ സഞ്ചരിക്കുന്നു: പ്രധാനമന്ത്രി കശ്‌മീരില്‍ - PM Modi Against Rahul Gandhi

കോണ്‍ഗ്രസ് ഭരണഘടനയെ അവഹേളിക്കുകയാണെന്നും മോദി കശ്‌മീരില്‍ പറഞ്ഞു.

NAFRAT KI DUKAAN MODI  KASHMIR ELECTION  സ്‌നേഹത്തിന്‍റെ കട മോദി  ജമ്മു കശ്‌മീര്‍ തെരഞ്ഞെടുപ്പ്
PM Narendra Modi (ETV Bharat)

By ETV Bharat Kerala Team

Published : Sep 14, 2024, 6:46 PM IST

ജമ്മു കശ്‌മീർ : സ്‌നേഹത്തിന്‍റെ കടകളുടെ ബോര്‍ഡിന് പിന്നില്‍ വെറുപ്പിന്‍റെ കടകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധിയുെട 'വെറുപ്പിന്‍റെ അങ്ങാടിയില്‍ സ്‌നേഹത്തിന്‍റെ കട തുറന്നു എന്ന പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം. ജമ്മു കശ്‌മീരിലെ ദോഡയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മോദി. കോൺഗ്രസും നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നടപ്പിലായാല്‍ സ്‌കൂളുകൾ തീവയ്‌ക്കപ്പെടുകയും കല്ലേറുകളും നിത്യസംഭവമായിരുന്ന ആ പഴയ കാലത്തേക്ക് സംസ്ഥാനം തിരിച്ചെത്തുമെന്നും മോദി പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ കോൺഗ്രസും പിഡിപിയും എൻസിയും ആഗ്രഹിക്കുന്നു. അതിനർഥം പഹാഡികളുടെ സംവരണം മൂന്ന് കുടുംബങ്ങളും ചേര്‍ന്ന് തട്ടിയെടുക്കുമെന്നാണ്. അവരുടെ പ്രകടന പത്രിക നടപ്പിലാക്കിയാൽ സ്‌കൂളുകൾ വീണ്ടും കത്തിക്കപ്പെടും, കുട്ടികളുടെ കയ്യിൽ കല്ലുകൾ ഉണ്ടാകും, സമരങ്ങളുണ്ടാകും.'- മോദി പറഞ്ഞു.

തങ്ങളുടെ തെറ്റായ പ്രവൃത്തികൾ മറയ്ക്കാന്‍ ഭരണഘടന തങ്ങളുടെ പോക്കറ്റിൽ സൂക്ഷിച്ചാണ് പ്രതിപക്ഷം നടക്കുന്നതെന്ന് മോദി പരിഹസിച്ചു. അവർ ഭരണഘടനയുടെ ആത്മാവിനെ അവഹേളിച്ചതായും മോദി ആരോപിച്ചു. 'എന്തുകൊണ്ടാണ് ഇവിടെ രണ്ട് ഭരണഘടനകൾ ഉണ്ടായത്? എന്തുകൊണ്ട് പഹാഡി, എസ്‌സി, എസ്‌ടി, ഒബിസി എന്നിവർക്ക് സംവരണം നിഷേധിക്കപ്പെട്ടു? ഇന്ത്യ എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവകാശം നൽകുന്നുണ്ട്. എന്നിരുന്നാലും ഭരണഘടനയെ പോക്കറ്റിൽ കൊണ്ടുനടന്നവർ 75 വർഷമായി നിങ്ങളിൽ ചിലർക്ക് ഈ അവകാശം നിഷേധിച്ചു.'- മോദി പറഞ്ഞു.

മതം, പ്രദേശം, സാംസ്‌കാരിക ബന്ധം എന്നിവയ്ക്ക് അതീതമായി ജമ്മു കശ്‌മീരിലെ നിവാസികളുടെ ക്ഷേമമാണ് ബിജെപി സർക്കാരിന്‍റെ മുൻഗണനയെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു. ജമ്മു കശ്‌മീരിന് സംസ്ഥാന പദവി ഉറപ്പിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്നും മോദി കൂട്ടിച്ചേര്‍ത്തു.

Also Read:കിഷ്‌ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സെനികർക്ക് വീര മൃത്യു, രണ്ട് പേർക്ക് പരിക്ക്

ABOUT THE AUTHOR

...view details