ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാം ഒരു കുടുംബത്തിനായി സമര്‍പ്പിക്കപ്പെട്ടാല്‍ എല്ലാവരിലേക്കും വികസനമെത്തില്ലെന്ന് പ്രധാനമന്ത്രി. സബ് കാ സാത്ത് സബ് കാ വികാസ് (എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം) എന്നത് കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും സ്വപ്‌നം പോലും കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്‌ക്ക് മറുപടി പറയവേയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.
കോണ്‍ഗ്രസ് ജാതിയുടെ പേരില്‍ സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടി വിട്ട് സഖ്യകക്ഷികള്‍ ഓടുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് പ്രീണന രാഷ്‌ട്രീയമായിരുന്നു മരുന്ന്. മറ്റ് പാര്‍ട്ടികളുടെ സര്‍ക്കാരുകളെയും കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്നും മോദി കുറ്റപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക