കേരളം

kerala

ETV Bharat / bharat

മയിലിന് ദേശീയ ബഹുമതികളോടെ സംസ്‌കാരം; സംഭവം ബനാറസ് ഹിന്ദു സർവകലാശാലയില്‍ - Peacock cremation

ബനാറസ് ഹിന്ദു സർവകലാശാലയിലെ മയിലിനെ ദേശീയ ബഹുമതികളോടെ സംസ്‌കരിച്ചു. ഞായറാഴ്‌ച (ജൂൺ 30) രാവിലെ 11 മണിയോടെയായിരുന്നു സംസ്‌കാരം. യുവാക്കൾക്കിടയിൽ ദേശീയ പ്രതീകങ്ങളോട് ആദരവ് വളര്‍ത്തുക എന്നതാണ് ലക്ഷ്യം.

BANARAS HINDU UNIVERSITY  ദേശീയ ബഹുമതികളോടെ മയിലിനെ സംസ്‌കാരം  PEACOCK NATIONAL HONOUR CREMATION  ബനാറസ് ഹിന്ദു സർവകലാശാല
Peacock cremated with national honours (IANS)

By ETV Bharat Kerala Team

Published : Jun 30, 2024, 10:24 PM IST

ലഖ്‌നൗ: യുവാക്കൾക്കിടയിൽ ദേശീയ പ്രതീകങ്ങളോട് ശക്തമായ ആദരവുണ്ടാക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ബനാറസ് ഹിന്ദു സർവകലാശാലയിലെ മയിലിന്‍റെ സംസ്‌കാരം ദേശീയ ബഹുമതികളോടെ നടത്തി. ഞായറാഴ്‌ച (ജൂൺ 30) രാവിലെ 11 മണിയോടെ സർദാർ വല്ലഭായ് പട്ടേൽ ഹോസ്‌റ്റലിലെ തുളസി ഉദ്യാനത്തിലാണ് പക്ഷിയെ സംസ്‌കരിച്ചത്. ഹോസ്‌റ്റൽ രക്ഷാധികാരിയും പാലി വിഭാഗം പ്രൊഫസറുമായ ഡോ. ശൈലേന്ദ്ര സിങ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, ഹോസ്‌റ്റലിലെ വിദ്യാർഥികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

സർവ്വകലാശാലയുടെ സ്ഥാപകനായ മദൻ മോഹൻ മാളവ്യ മൃഗസംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രിയ്ക്ക് മയിലുകളോടുള്ള സ്നേഹവും പരിഗണിക്കുമ്പോള്‍ ഇത്തരത്തില്‍ സംസ്‌കാകാരം ചെയ്യേണ്ടത് പൗരരായ നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഡോ. ധീരേന്ദ്ര പറഞ്ഞു. യുവാക്കളെ രൂപപ്പെടുത്താനുള്ള ഉത്തരവാദിത്തം സർവ്വകലാശാലകൾക്കുണ്ട്. അതിനാൽ തന്നെ യുവാക്കൾക്കിടയിൽ ദേശീയ വിഭവങ്ങളോട് ശക്തമായ ആദരവ് സൃഷ്‌ടിക്കുന്നതില്‍ ഈ സ്ഥാപനത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റിയിലെ മയിലിന്‍റെ സാന്നിധ്യം കാമ്പസിൻ്റെ സൗന്ദര്യം വർധിപ്പിക്കിച്ചിരുന്നു. മൃഗങ്ങളോടും പക്ഷികളോടുമുള്ള വിദ്യാര്‍ഥികളുടെ സംവേദനക്ഷമത കൂട്ടാനും ഇത് സഹായിച്ചിരുന്നു.

നായയുടെ ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ മയിലിനെ ആശുപത്രിയില്‍ എത്തിച്ച് മണിക്കൂറുകളോളം ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ (2012 - 22) മയിലുകളെ നിയമവിരുദ്ധമായി വേട്ടയാടുന്ന 35 ലധികം കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

Also Read:കരിംനഗറിൽ നിന്ന് ബാരൻ ഐലൻഡിലേക്ക്; എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ് ഗൗതം കൃഷ്‌ണ തേജയുടെ യാത്ര

ABOUT THE AUTHOR

...view details