ന്യൂഡൽഹി : പട്‌ന, പശ്ചിമ ബംഗാളിലെ മുർഷിദാബാദ്, മഹാരാഷ്‌ട്രയിലെ താനെ എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം അനുഭവിക്കുന്നതെന്ന് സൂചിക. ഐഐടി-ഡൽഹി, ഐഐടി-റൂർക്കി എന്നിവിടങ്ങളിലെ ഗവേഷകർ വികസിപ്പിച്ച ജില്ലാതല വെള്ളപ്പൊക്ക തീവ്രത സൂചികയിലാണ് കണ്ടെത്തല്‍. ബാധിതരുടെ എണ്ണം, പ്രളയത്തിന്‍റെ വ്യാപനം, ദൈർഘ്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് തീവ്രത കണക്കാക്കുന്നത്.
ഉത്തരാഖണ്ഡിലെ ചമോലി ആവർത്തിച്ചുള്ള വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുന്നില്ലെങ്കിലും, ഒറ്റപ്പെട്ട വളരെ നാശമുണ്ടാക്കുന്ന വെള്ളപ്പൊക്ക സംഭവങ്ങൾ പ്രദേശത്തെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണമായി. ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന 30 ജില്ലകളിൽ 17 എണ്ണം ഗംഗ തടത്തിലും മൂന്നെണ്ണം ബ്രഹ്മപുത്ര തടത്തിലുമാണ്.
ഗംഗ നദീതടത്തിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത്, അതിന്‍റെ ഉയർന്ന വെള്ളപ്പൊക്ക സാധ്യത ആശങ്കാജനകമാണെന്ന് ഐഐടി-ഡൽഹിയിലെ അസിസ്റ്റന്‍റ് പ്രൊഫസർ മാനബേന്ദ്ര സഹാരിയ ഉൾപ്പെടെയുള്ള ഗവേഷകർ പറഞ്ഞു. 56 വർഷത്തിനിടെ 800-ലധികം വെള്ളപ്പൊക്ക സംഭവങ്ങൾ നേരിട്ട അസമിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വെള്ളപ്പൊക്കം അനുഭവപ്പെടുന്നത്.
1967 മുതൽ 2023 വരെയുള്ള കണക്കുകൾ കാണിക്കുന്നത് തിരുവനന്തപുരത്ത് പ്രതിവർഷം ശരാശരി 231 വെള്ളപ്പൊക്കങ്ങളോ നാലിൽ കൂടുതൽ സംഭവങ്ങളോ ഉണ്ടായിട്ടുണ്ടെന്നാണ്. തിരുവനന്തപുരം, ലഖിംപൂർ, ധേമാജി, കാംരൂപ്, നാഗോൺ അഞ്ച് ജില്ലകളില്‍ 178-ലധികം വെള്ളപ്പൊക്കങ്ങൾ, പ്രതിവർഷം ശരാശരി മൂന്നിൽ കൂടുതൽ സംഭവങ്ങൾ രേഖപ്പെടുത്തി.