കേരളം

kerala

ETV Bharat / bharat

കുട്ടികളുടെ സാമൂഹ്യമാധ്യമങ്ങള്‍ക്ക് രക്ഷിതാക്കളുടെ അനുമതി വേണം, പുത്തന്‍ ഡിജിറ്റല്‍ നിയമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ - CHILDRENS SOCIAL MEDIA ACCOUNT

ഡിജിറ്റല്‍ പേഴ്‌സണല്‍ ഡേറ്റ സംരക്ഷണ നിയമം 2023ന്‍റെ കരട് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടു. അടുത്ത മാസം പതിനെട്ട് വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.

PARENTAL CONSENT MANDATORY  Centre In Draft Digital Rules  SOCIAL MEDIA RULE  DIGITAL PERSONAL DATA RULES
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : Jan 4, 2025, 11:34 AM IST

ന്യൂഡല്‍ഹി:കുട്ടി സാമൂഹ്യമാധ്യമ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധം. ഇത് സംബന്ധിച്ച കരട് നിയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. വ്യക്തിപരമായ വിവരങ്ങള്‍ പങ്കിടുന്നതിനും വിലക്കുകളുണ്ട്.

കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കണമെങ്കില്‍ രക്ഷിതാക്കളുടെ സമ്മതപത്രം അനിവാര്യമാക്കിക്കൊണ്ടാണ് കരട് നിയമത്തിന് രൂപം നല്‍കിയിരിക്കുന്നത്. രക്ഷിതാക്കള്‍ കുട്ടികളുടെ പ്രായം സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കിയിരിക്കണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മാതാപിതാക്കളായി സ്വയം അറിയിക്കുന്ന വ്യക്തി പ്രായപൂർത്തിയായ ആളാണോ എന്ന് പരിശോധിക്കുന്നതിന് ഉചിതമായ ജാഗ്രത പാലിക്കുകയും വേണമെന്നും കരടില്‍ പറയുന്നുണ്ട്. ലഭ്യമായ തിരിച്ചറിയല്‍ രേഖകളും പ്രായത്തിന്‍റെ വിശ്വസനീയമായ വിശദാംശങ്ങളും സർക്കാരോ ചുമതലപ്പെടുത്തിയ ഒരു സ്ഥാപനം നൽകുന്ന ഒരു വെർച്വൽ ടോക്കൺ വഴിയോ പരിശോധിച്ച് ഉറപ്പാക്കണം.

18 വയസ്സിനു താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങൾ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതിനു മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സമ്മതം വേണമെന്ന് കരട് ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാച്ചട്ടം (ഡിപിഡിപി റൂൾസ്) നിർദേശിക്കുന്നു. വിവരസുരക്ഷാ നിയമം 2023 ഓഗസ്റ്റിൽ പാസാക്കിയെങ്കിലും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. ഫെബ്രുവരി 18 വരെ പൊതുജനാഭിപ്രായം തേടിയ ശേഷമാകും ചട്ടം അന്തിമമാക്കുക.

വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്കു കുട്ടികളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കുന്നതിന് ഇളവ് നൽകും. രക്ഷിതാവിന്റെ പ്രായം സർക്കാർ രേഖകൾ വഴിയോ ഡിജിലോക്കർ വഴിയോ സമൂഹമാധ്യമങ്ങൾ പരിശോധിക്കണമെന്നാണ് കരടുവ്യവസ്ഥ. നിലവിൽ ഫെയ്‌സ്‌ബുക്കിലും മറ്റും 13 വയസ്സിനു മുകളിലുള്ളവർക്ക് സ്വന്തം നിലയിൽ അക്കൗണ്ട് സൃഷ്‌ടിക്കാം. എന്നാൽ, ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ ഓൺലൈൻ അക്കൗണ്ട് സ്വന്തം നിലയ്ക്ക് കുട്ടികൾക്കു തുടങ്ങാനാകാതെ വരും.

രക്ഷിതാവു നൽകുന്ന അനുമതി പിന്നീട് പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയുന്ന തരത്തിലുള്ള സാക്ഷ്യപ്പെടുത്തലായിരിക്കും. കുട്ടികളുടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുകയാണു ലക്ഷ്യം. രക്ഷിതാക്കളുടെ അനുമതി ലഭിച്ചാലും ഈ ഡേറ്റ കുട്ടികൾക്ക് ഒരുതരത്തിലും ദോഷം ചെയ്യുന്ന തരത്തിൽ ഉപയോഗിക്കാൻ പാടില്ലെന്നു വ്യവസ്ഥയുണ്ട്.

അടുപ്പിച്ച് മൂന്ന് വർഷം സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കാതിരുന്നാൽ, പ്ലാറ്റ്‌ഫോം ആ വ്യക്തിയുടെ നിശ്ചിത വ്യക്തിവിവരങ്ങൾ നീക്കം ചെയ്യണം. മൂന്ന് വർഷം പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുൻപ് ഉപയോക്താവിനു മുന്നറിയിപ്പും നൽകണം. ഇ–കൊമേഴ്‌സ്, ഗെയിമിങ് പ്ലാറ്റ്ഫോമുകൾക്കും ഇതു ബാധകമാണ്. വിവരച്ചോർച്ചയുണ്ടായാൽ പ്ലാറ്റ്‌ഫോമുകൾ അതിന്‍റെ വ്യാപ്‌തി, പ്രത്യാഘാതം, പരിഹാരനടപടികൾ, മുൻകരുതലുകൾ അടക്കമുള്ളവ വ്യക്തമാക്കി വ്യക്തികളെ അറിയിക്കണം

Also Read:സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിൻ; രംഗന്‍ ബിഷ്‌ണോയിയെ താവളത്തില്‍ കേറി പൂട്ടി കേരള പൊലീസ്

ABOUT THE AUTHOR

...view details