ശ്രീനഗർ (ജമ്മു കശ്‌മീര്‍): പാരാട്രൂപ്പർ അഗ്‌നിവീർ ജിതേന്ദ്ര സിംഗ് തൻവാറിൻ്റെ മരണകാരണം കണ്ടെത്താൻ ഇന്ത്യൻ സൈന്യം അന്വേഷണം നടത്തുന്നു. പ്രതിരോധ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ശ്രീനഗറിൽ 3 പാരാ സ്‌പെഷ്യൽ ഫോഴ്‌സ് ബറ്റാലിയനിലെ അംഗമായി വിന്യസിക്കുന്നതിനിടെ വ്യാഴാഴ്‌ചയാണ് സൈനികൻ വെടിയേറ്റ് മരണത്തിന് കീഴടങ്ങിയതെന്ന് സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ശ്രീനഗറിൽ സൈനികന്‍ വെടിയേറ്റ് മരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് സൈന്യം - Paratroopers Death in Kashmir - PARATROOPERS DEATH IN KASHMIR
പാരാട്രൂപ്പർ അഗ്‌നിവീർ ജിതേന്ദ്ര സിംഗ് തൻവാറിന്‍റെ മരണത്തിനുപിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് ഇന്ത്യൻ സൈന്യം.
Indian Army giving tribute to Agniveer Jitendra Singh Tanwar (Source: Etv Bharat Network)
Published : May 11, 2024, 2:24 PM IST
വെള്ളിയാഴ്‌ച പാരാട്രൂപ്പർ തൻവാറിനെ അദ്ദേഹത്തിൻ്റെ ജന്മനാടായ രാജസ്ഥാനിലെ അൽവാർ ജില്ലയിൽ വച്ച് പൂർണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ചടങ്ങില്‍ അദ്ദേഹത്തിൻ്റെ സേവനത്തിനും ത്യാഗത്തിനും ആദരാഞ്ജലികൾ അർപ്പിച്ചു.
ALSO READ:ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ: 12 നക്‌സലൈറ്റുകളെ സുരക്ഷ സേന വധിച്ചു - NAXALITES KILLED IN CHHATTISGARH