കേരളം

kerala

ETV Bharat / bharat

'കോൺഗ്രസ് പ്രകടന പത്രികയിലെ പ്രധാന ആശയങ്ങള്‍ അവഗണിച്ചു'; ബജറ്റില്‍ നിരാശ പ്രകടിപ്പിച്ച് പി ചിദംബരം - P Chidambaram on Union Budget - P CHIDAMBARAM ON UNION BUDGET

ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മുന്‍ ധനമന്ത്രി പി.ചിദംബരം. തൊഴിലില്ലായ്‌മ, പണപ്പെരുപ്പം, കർഷക പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്ക് വേണ്ടത്ര പരിഗണനയുണ്ടായില്ല. കോണ്‍ഗ്രസ് പ്രകടന പത്രികയിലെ കൂടുതല്‍ കാര്യങ്ങളും അവഗണിച്ചു.

BUDGET RESPONSE OF P CHIDAMBARAM  UNION BUDGET 2024  കേന്ദ്ര ബജറ്റ് 2024 പ്രതികരണം  ബജറ്റിനെതിരെ പി ചിദംബരം
P Chidambaram (ETV Bharat)

By ETV Bharat Kerala Team

Published : Jul 23, 2024, 9:06 PM IST

ന്യൂഡൽഹി:ധനമന്ത്രിനിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്‍റെ ബജറ്റില്‍ നിരാശ പ്രകടിപ്പിച്ച് മുൻ ധനമന്ത്രി പി.ചിദംബരം. കോൺഗ്രസ് പ്രകടന പത്രികയിലെ ചില ആശയങ്ങൾ ബജറ്റില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും നിർണായകമായ പലതും അവഗണിച്ചെന്നാണ് മുതിര്‍ന്ന കോൺഗ്രസ്‌ നേതാവിന്‍റെ വാദം. തൊഴിലില്ലായ്‌മ, പണപ്പെരുപ്പം, കർഷക പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്‌ക്കൊന്നും ബജറ്റില്‍ വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

എംപ്ലോയ്‌മെൻ്റ്-ലിങ്ക്ഡ് ഇൻസെൻ്റീവ് (ഇഎൽഐ) പദ്ധതി, അപ്രൻ്റീസിന് അലവൻസ് നല്‍കുന്ന അപ്രൻ്റീസ്ഷിപ്പ് സ്‌കീം, എയ്ഞ്ചൽ ടാക്‌സ് നിർത്തലാക്കൽ തുടങ്ങിയ കോൺഗ്രസ് പ്രകടന പത്രികയിലുളള ആശയങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ കോൺഗ്രസ് മാനിഫെസ്റ്റോയിൽ നിന്ന് കൂടുതൽ ആശയങ്ങൾ സ്വീകരിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്‌മയെ കുറിച്ചും പ്രതികരണം:തൊഴിലില്ലായ്‌മ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ദശലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് കുറച്ച് ഒഴിവുകളിലേക്ക് അപേക്ഷ നല്‍കുന്നത്. 'സെൻ്റർ ഫോർ മോണിറ്ററിങ് ദ ഇന്ത്യൻ ഇക്കണോമി'യുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്‌മ നിരക്ക് 9.2 ശതമാനമാണെന്നും ചിദംബരം പറഞ്ഞു.

ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികള്‍ 290 ലക്ഷം പേർക്ക് തൊഴില്‍ നല്‍കുമെന്ന അവകാശവാദങ്ങളെ വിമര്‍ശിച്ച ചിദംബരം പൊളളയായ പ്രഖ്യാപനമാണിതെന്നും കുറ്റപ്പെടുത്തി.

മൊത്തവില സൂചിക (WPI) പണപ്പെരുപ്പം 3.4%, ഉപഭോക്തൃ വില സൂചിക (CPI) പണപ്പെരുപ്പം 5.1%, ഭക്ഷ്യ പണപ്പെരുപ്പം 9.4% ആണ്. പണപ്പെരുപ്പം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ബജറ്റ് കൃത്യമായി അഭിസംബോധന ചെയ്‌തിട്ടില്ലെന്ന് ചിദംബരം പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തെ പോരായ്‌മകൾ എടുത്തുകാണിച്ച മുൻ ധനമന്ത്രി, പകുതിയോളം കുട്ടികൾക്കും വായിക്കാനോ എഴുതാനോ കഴിയില്ലെന്ന് പറഞ്ഞു. സ്‌കൂൾ വിദ്യാഭ്യാസത്തോടുള്ള സർക്കാരിൻ്റെ സമീപനത്തെയും നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിനെയും (നീറ്റ്) അദ്ദേഹം വിമർശിച്ചു. മെഡിക്കൽ കോഴ്‌സുകളിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാൻ സംസ്ഥാനങ്ങൾക്ക് സ്വയംഭരണാവകാശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യ മേഖലയിലെ ഉയർന്ന ചെലവ്, മെഡിക്കൽ പ്രൊഫഷണലുകളുടെ കുറവ്, സർക്കാർ സഹായങ്ങളില്‍ വന്ന കുറവ് തുടങ്ങിയവ ചിദംബരം ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യ പരിപാലനത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആറ് വർഷമായി തൊഴിലാളികളുടെ വേതനത്തില്‍ വര്‍ധന ഉണ്ടായിട്ടില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. പ്രതിദിന വേദനം 400 രൂപയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബജറ്റില്‍ ദരിദ്രര്‍ക്ക് പ്രത്യേകിച്ച് നികുതി നൽകാത്ത കൂലിത്തൊഴിലാളികൾക്ക് ആശ്വാസം നൽകുന്ന പദ്ധതികളില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഉയർന്ന തൊഴിലില്ലായ്‌മ മൂലം അടയ്‌ക്കാത്ത വിദ്യാഭ്യാസ വായ്‌പകള്‍ കൂടിവരികയാണെന്നും നിലവില്‍ വായ്‌പ എടുത്തിരിക്കുന്നവര്‍ക്ക് സർക്കാർ ഇളവ് നൽകണമെന്ന് ചിദംബരം നിർദേശിച്ചു.

അഗ്നിപഥ് പദ്ധതിയെ കുറിച്ചും:അഗ്‌നിപഥ് പദ്ധതി ഉപേക്ഷിച്ച് സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെൻ്റിൻ്റെ പരമ്പരാഗത രീതിയിലേക്ക് മടങ്ങണമെന്ന ആവശ്യവും അദ്ദേഹം ആവർത്തിച്ചു. പദ്ധതിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം എടുത്തുക്കാട്ടിയാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. ഇത്തരത്തിലുളള നിർണായക പ്രശ്‌നങ്ങളെ ബജറ്റ് അഭിസംബോധന ചെയ്‌തിട്ടില്ല. ഇത് നിരവധി പൗരന്മാരെ നിരാശരാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read:'ബജറ്റിൽ സംസ്ഥാനങ്ങളെ അവഗണിച്ചു, പ്രഖ്യാപനങ്ങള്‍ രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട്': മുഖ്യമന്ത്രി

ABOUT THE AUTHOR

...view details