ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യവുമായി പ്രതിപക്ഷാംഗങ്ങള്‍. കരട് ബില്ലിലെ മാറ്റങ്ങളെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം.
ചെയര്‍മാനും ബിജെപി അംഗവുമായി ജഗദാംബിക പാല്‍ ഇന്ന് നടന്ന യോഗം സമിതിയുടെ അവസാന യോഗമാണെന്ന് പ്രഖ്യാപിച്ചിരുന്നു. അംഗങ്ങള്‍ക്ക് കരട് റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.
ഇത് പ്രതിപക്ഷാംഗങ്ങളുടെ എതിര്‍പ്പിനിടയാക്കി. ഇവര്‍ ജഗദാംബിക പാലിന്‍റെ നടപടിക്കെതിരെ മുദ്രാവാക്യം മുഴക്കി. വിഷയത്തില്‍ ലോക്‌സഭ സ്‌പീക്കര്‍ ഇടപെടണമെന്നും ആവശ്യം ഉയര്‍ത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
ശീതകാല സമ്മേളനം തുടങ്ങി ആദ്യ ആഴ്‌ചയിലെ അവസാന ദിനത്തില്‍ റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വയ്ക്കണമെന്നായിരുന്നു ആവശ്യം. സര്‍ക്കാര്‍ ഇതിനകം തന്നെ ശീതകാല സമ്മേളനത്തിന്‍റെ അജണ്ടയില്‍ വഖഫ് ഭേദഗതി ബില്ലിന്‍റെ പരിഗണനയും പാസാക്കലും ഉള്‍പ്പെടുത്തിയിരുന്നു.
നേരത്തെയും പ്രതിപക്ഷാംഗങ്ങള്‍ പാലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. പാല്‍ സര്‍ക്കാരിന്‍റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നുവെന്നായിരുന്നു ആക്ഷേപം. സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന ഭീഷണിയും പ്രതിപക്ഷ ഉയര്‍ത്തിയിരുന്നു. ദിവസം മുഴുവന്‍ നീളുന്ന സമിതി യോഗത്തിന് തങ്ങള്‍ക്ക് വേണ്ട വിധത്തില്‍ തയാറെടുപ്പുകള്‍ നടത്താനാകുന്നില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. പാല്‍ സമിതിയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്നുവെന്ന ആരോപണവും ഉന്നയിച്ചു.
നേരത്തെ പ്രതിപക്ഷത്ത് നിന്നുള്ള ഏഴംഗങ്ങള്‍ പാലിനെതിരെ സ്‌പീക്കര്‍ ഓംബിര്‍ളയെ സമീപിച്ചിരുന്നു.
Also read:വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കണം; പ്രതിഷേധവുമായി മത നേതാക്കള്‍