കേരളം

kerala

ETV Bharat / bharat

'മൊബൈലില്‍ അശ്ലീല സിനിമ കണ്ടു' ; മകനെ വിഷം കൊടുത്ത് കൊന്ന് പിതാവ്

അശ്ലീല സിനിമ കണ്ട കൗമാരക്കാരനെ വിഷം കൊടുത്ത് കൊന്നു ; പിതാവ് റിമാന്‍ഡില്‍

Man poisons son to death  watching obscene films on mobile  മകനെ പിതാവ് വിഷം കൊടുത്ത് കൊന്നു  മൊബൈലില്‍ അശ്ലീല സിനിമ
Man poisons son to death for watching obscene films on mobile in maharahstras solapur

By ETV Bharat Kerala Team

Published : Feb 2, 2024, 9:41 AM IST

സോളാപൂര്‍ : മൊബൈലില്‍ അശ്ലീല സിനിമ കണ്ട പതിനാലുകാരനെ പിതാവ് വിഷം കൊടുത്ത് കൊന്നു. ശേഷം മൃതദേഹം വീടിനടുത്തുള്ള തോട്ടില്‍ ഉപേക്ഷിക്കുകയും ചെയ്‌തു (Man poisons son to death). മഹാരാഷ്‌ട്രയിലെ സോളാപൂരിലാണ് സംഭവം. വിജയ് ബട്ടു എന്ന തയ്യല്‍ക്കാരനാണ് ഈ കൊടുംക്രൂരത ചെയ്‌തത്. ഇയാളുടെ മകന്‍ വിശാല്‍ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നത് പതിവായിരുന്നു.

അപ്പോഴാണ് അശ്ലീല സിനിമകള്‍ കണ്ടിരുന്നത് (watching obscene films on mobile). അധ്യാപിക നിരവധി തവണ പിതാവിനോട് ഇതേക്കുറിച്ച് പരാതി പറഞ്ഞിരുന്നു. കുപിതനായ പിതാവ് ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കി മകനെ കൊല്ലുകയായിരുന്നു. ഭാര്യ പോലും ഇതേക്കുറിച്ച് അറിഞ്ഞില്ല. ഈ മാസം പതിമൂന്നിന് ദമ്പതിമാര്‍ മകനെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതിയും നല്‍കി. അന്വേഷണത്തിനിടെ വീടിനടുത്തുള്ള തോട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

പിതാവ് നല്‍കിയ വിവരങ്ങളില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. എന്നാല്‍ പിടിക്കപ്പെടുമെന്ന് മനസിലായപ്പോള്‍ ഇയാള്‍ ഭാര്യയോട് അക്കാര്യം വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പൊലീസിനുമുന്‍പാകെ ഇയാള്‍ കുറ്റസമ്മതം നടത്തി.

Also Read:പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു : സുഹൃത്തിനെ കൊലപ്പെടുത്തി 20 വയസ്സുകാരൻ

ശേഷം പൊലീസ് ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയെ രണ്ട് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ABOUT THE AUTHOR

...view details