കേരളം

kerala

ETV Bharat / bharat

യുജിസി നെറ്റ് ക്രമക്കേട്‌: വിദ്യാഭ്യാസ മന്ത്രിയുടെ വീടിന് പുറത്ത് പ്രതിഷേധം, എൻഎസ്‌യുഐ അംഗങ്ങളെ കസ്റ്റഡിയിലെടുത്തു - NSUI Members Detained - NSUI MEMBERS DETAINED

എൻടിഎയിലെ അഴിമതിക്കെതിരെയും വിദ്യാഭ്യാസ മന്ത്രിയുടെ നിഷ്‌ക്രിയത്വത്തിനെതിരെയും എൻഎസ്‌യുഐ മുദ്രാവാകൃമുയര്‍ത്തി

UGC NET CANCELLED  DHARMENDRA PRADHAN  PROTEST AGAINST EDUCATION MINISTER  യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി
protest against UGC-NEET (Etv Bharat)

By PTI

Published : Jun 20, 2024, 10:33 PM IST

ന്യൂഡൽഹി: യുജിസി-നെറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ വസതിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം. പ്രതിഷേധിച്ച എൻഎസ്‌യുഐ വിദ്യാർഥി നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിൽ പ്രതിഷേധിക്കുകയും കടക്കാൻ ശ്രമിക്കുകയും ചെയ്‌തതിനാണ് വിദ്യാർഥി നേതാക്കൾക്കെതിരെ കേസെടുത്തതെന്ന് അധികൃതർ അറിയിച്ചു.

ഏകദേശം 20 പേർ മൂന്നോ നാലോ കാറുകളിലായി എത്തി കേന്ദ്രമന്ത്രിയുടെ വസതിയായ സൗത്ത് അവന്യൂവിലെ കുശാക് റോഡിലെ ഹൗസ് നമ്പർ 19 ന് പുറത്ത് ഒത്തുകൂടി. നാഷണൽ സ്റ്റുഡൻ്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻഎസ്‌യുഐ) പോസ്റ്ററുകളാണ്‌ പ്രതിഷേധക്കാർ കയ്യിൽ കരുതിയിരുന്നത്, ചില മാധ്യമ പ്രവർത്തകരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

പ്രദേശത്ത് സിആര്‍പിസി യുടെ 144 വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഇവിടെ ഒത്തുകൂടാൻ കഴിയില്ലെന്ന് പൊലീസ് സമരക്കാരെ അറിയിച്ചെങ്കിലും അവർ നിർത്താതെ മുദ്രാവാക്യം വിളിക്കുകയായിരുന്നെന്ന്‌ എഫ്ഐആറിൽ പറയുന്നു.

പ്രതിഷേധക്കാർ പ്രകോപിതരാവുകയും കേന്ദ്രമന്ത്രിയുടെ വീട്ടിലേക്ക് കയറാൻ ശ്രമിക്കുകയും ചെയ്‌തു. പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിട്ടതായി എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

എൻഎസ്‌യുഐ ദേശീയ പ്രസിഡന്‍റ്‌ വരുൺ ചൗധരിയുടെ നേതൃത്വത്തിലുള്ള അംഗങ്ങളാണ്‌ ധർമേന്ദ്ര പ്രധാനിന്‍റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയത്‌. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻടിഎ) നിരോധിക്കണമെന്നും പേപ്പർ ചോർച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

എൻടിഎയിലെ അഴിമതിക്കെതിരെയും വിദ്യാഭ്യാസ മന്ത്രിയുടെ നിഷ്‌ക്രിയത്വത്തിനെതിരെയും വിദ്യാർഥി നേതാക്കൾ മുദ്രാവാക്യമുയര്‍ത്തി. നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

1,563 വിദ്യാർഥികൾക്ക് നൽകിയ ഗ്രേസ് മാർക്ക് റദ്ദാക്കാനും അവർക്കായി നീറ്റ് നടത്താനും സുപ്രീം കോടതി കേന്ദ്രത്തിന് അനുമതി നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിഷേധം. പരീക്ഷയുടെ സമഗ്രതയിൽ വിട്ടുവീഴ്‌ച ചെയ്‌തതിനെ തുടർന്ന് ബുധനാഴ്‌ച രാത്രി വൈകിയാണ് യുജിസി-നെറ്റ് റദ്ദാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടത്.

ALSO READ:'ആദ്യം നീറ്റ്, ഇപ്പോൾ നെറ്റ്' ; മോദിയുടേത് പേപ്പർ ചോർച്ച സർക്കാരെന്ന് കോണ്‍ഗ്രസ്

ABOUT THE AUTHOR

...view details